Latest NewsKeralaNews

മദ്യലഹരിയില്‍ ഉറങ്ങിയ യുവാവിന്റെ അഞ്ച് പവന്റെ മാല ഊരിയെടുത്ത് സുഹൃത്ത് മുങ്ങി

കോട്ടയം: സുഹൃത്തുക്കള്‍ ഹോട്ടലില്‍ മുറിയെടുത്ത് ഒരുമിച്ച് മദ്യപിച്ചു. ഉറക്കത്തില്‍ ഒരാളുടെ അഞ്ചു പവന്റെ മാല തട്ടിയെടുത്ത് സുഹൃത്ത് കടന്നു. മാല വിറ്റ് കാശാക്കുന്നതിനിടെ പോലീസ് പിടിയിലായി. ഇന്നലെ എസ്എച്ച് മൗണ്ട് ഭാഗത്തുള്ള ഹോട്ടലില്‍ ചങ്ങനാശേരി സ്വദേശി റെജി (47)യുടെ മാലയാണ് സുഹൃത്ത് തട്ടിയെടുത്ത് മുങ്ങിയത്.

മാല തട്ടിയെടുത്തതിന് വേളൂര്‍ കോയിപ്പുറത്തുചിറയില്‍ ഷെമിനെ (28)യാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ ഉച്ചയോടെ ഇരുവരും ഹോട്ടലില്‍ മുറിയെടുത്ത് മദ്യപിച്ചു. മദ്യലഹരിയില്‍ റെജി ഉറങ്ങിപ്പോയി. ഈ തക്കത്തിന് ഷെമിന്‍ റെജിയുടെ മാല തട്ടിയെടുത്ത് മുങ്ങി. വൈകുന്നേരത്തോടെ റെജി ഉണര്‍ന്നപ്പോഴാണ് മാല കാണാനില്ല എന്നറിയുന്നത്. ഉടനെ ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്കി. പോലീസ് കോട്ടയത്തെ ചില കേന്ദ്രങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് മാല വില്‍ക്കാനായി ഷെമിന്‍ എത്തിയ വിവരം അറിഞ്ഞത്.

പിന്നീട് വലയിലാക്കുകയായിരുന്നു. 96000 രൂപയ്ക്കാണ് ഷെമിന്‍ മാല വിറ്റത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button