ലഖ്‌നൗ: സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ മദ്രസകള്‍ക്കുള്ള അവധി ദിവസങ്ങള്‍ വെട്ടിക്കുറച്ചു. ഇതുസംബന്ധിച്ച ഉത്തരവിറക്കിയത് യു.പിയിലെ മദ്രസാ ബോര്‍ഡ് രജിസ്ട്രാര്‍ രാഹുല്‍ ഗുപ്തയാണ് . പക്ഷെ ക്രിസ്മസ്, ദീപാവലി, ദസ്റ, മഹാവീര്‍ ജയന്തി, ബുദ്ധ പൂര്‍ണിമ, രക്ഷാ ബന്ധന്‍ എന്നിവയ്ക്കുള്ള അവധി ദിനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുമുണ്ട്.
മദ്രസകള്‍ക്ക് കഴിഞ്ഞ വര്‍ഷം 92 അവധി ദിവസങ്ങളായിരുന്നു നല്‍കിയിരുന്നത്. പുതിയ തീരുമാന പ്രകാരം ഇത് 86 ആയി ചുരുങ്ങും. മദ്രസ അധ്യാപകര്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്.
മദ്രസകള്‍ക്ക് പുതിയ നിര്‍ദേശ പ്രകാരം റംസാന്റെ രണ്ട് ദിവസം മുമ്പ് മാത്രമാണ് അവധി നല്‍കിയിരിക്കുന്നത്. മുന്‍പ് ഇത് പത്ത് ദിവസം മുമ്പേ നല്‍കിയിരുന്നു.ദൂര സ്ഥലങ്ങളില്‍ വീടുകളുള്ള വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ പുതിയ തീരുമാനം വലിയ തിരിച്ചടിയാവും.
Post Your Comments