ന്യൂഡൽഹി: ലോക്സഭയിൽ തരൂർ– സുഷമ പോര്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജും മുൻ യുഎൻ ഉദ്യോഗസ്ഥൻ കൂടിയായ കോൺഗ്രസ് നേതാവ് ശശി തരൂരും തമ്മിൽ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദി ഐക്യരാഷ്ട്ര സംഘടനയുടെയും ഔദ്യോഗിക ഭാഷയാക്കാനുള്ള ശ്രമത്തെച്ചൊല്ലി വാക്പോര്. ഹിന്ദി യുഎന്നിന്റെ ഔദ്യോഗിക ഭാഷയാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ പോര് തുടങ്ങിയത് ലോക്സഭയിലെ ചോദ്യോത്തര വേളയിലാണ്.
129 യുഎൻ അംഗരാജ്യങ്ങളുമായി ഹിന്ദി ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക ഭാഷയാക്കുന്നതുമായി ബന്ധപ്പെട്ട് പിന്തുണ തേടി ചർച്ച നടത്തിവരികയാണെന്ന് സുഷമ സ്വരാജ് എഴുതിത്തയ്യാറാക്കി നൽകിയ മറുപടിയിൽ സഭയെ അറിയിച്ചതിനു പിന്നാലെയാണ് തരൂർ വിയോജിപ്പ് രേഖപ്പെടുത്തിയത്.
ഒരു ഭാഷ യുഎന്നിന്റെ ഔദ്യോഗിക ഭാഷയാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ചെലവേറിയതാണെന്നിരിക്കെ, ഇപ്പോഴത്തെ പ്രധാനമന്ത്രിയെയും വിദേശകാര്യ മന്ത്രിയെയും മാത്രം പരിഗണിച്ച് ഇത്തരമൊരു തീരുമാനമെടുക്കേണ്ടതുണ്ടോ എന്നായിരുന്നു തരൂരിന്റെ ചോദ്യം.
Post Your Comments