Latest NewsNewsIndia

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മകന്‍ അമ്മയെ ദാരുണമായി കൊലപ്പെടുത്തി

തിരുപ്പതി: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മകന്‍ അമ്മയെ ദാരുണമായി കൊലപ്പെടുത്തി. ചിറ്റൂര്‍ ജില്ലയിലെ സിവുനി കപ്പം മേഖലയിലാണ് മദ്യപിക്കാന്‍ പണം നല്‍കാത്തതിന് 50 കാരിയായ ബെല്ലമ്മയെ 29 കാരനായ ജെ. സുബ്രഹ്മണ്യം കൊലപ്പെടുത്തിയത്.

തിങ്കളാഴ്ച വീട്ടിലെത്തിയ ഇയാള്‍ ബെല്ലമ്മയോട് മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്റെ പക്കല്‍ പണമില്ലെന്നും പറഞ്ഞ് ഉറങ്ങാനായി പോയ ബെല്ലമ്മയെ ഇയാള്‍ കഴുത്തില്‍ പുതപ്പ് ചുറ്റിമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. അതേസമയം മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ട് ഇയാള്‍ സ്ഥിരം മാതാവ് ബെല്ലമ്മയുമായി വഴക്കിടാറുണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് സുബ്രഹ്മണ്യത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ബെല്ലമ്മയുടെ മകളാണ് കൊലപാതക വിവരം ആദ്യം അറിയുന്നത്. രണ്ട് ആണ്‍കുട്ടികളും ഒരു മകളുമാണ് ബെല്ലമ്മയ്ക്കുള്ളത്. മദ്യത്തിന് അടിമയായ ഇയാളുമായി പിണങ്ങി സ്വന്തം വീട്ടിലാണ് ഇയാളുടെ ഭാര്യ കഴിയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button