കൊച്ചി: പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രശസ്ത ഗിറ്റാറിസ്റ്റ് എമില്‍ ഐസക് അന്തരിച്ചു. കൊച്ചി സ്വദേശിയായ എമില്‍ കൊല്‍ക്കത്തയിലായിരുന്നു താമസിച്ചിരുന്നത്. പ്രശസ്ത വയലിനിസ്റ്റ് ജോ ഐസക്കിന്റെയും ഗായിക എമില്‍ഡയുടെയും മകനായിരുന്നു എമില്‍ ഐസക്.
ജോബ് ജോര്‍ജ്, സി.ഒ. ആന്റോ, സീറോ ബാബു എന്നിവരുടെ കൊച്ചിയിലെ ആസാദ് ക്ലബിലൂടെയാണ് എമിൽ സംഗീത ലോകത്തേക്ക് കാലെടുത്ത് വെച്ചത്. വെസ്റ്റേണ്‍ പോപ് ഗ്രൂപ്പ് ഫ്ളെമിംഗോയുടെ ലീഡ് ഗിറ്റാറിസ്റ്റായിരുന്നു. പിന്നീട് കുറച്ചു കാലം മെര്‍വിന്‍ റൂഫ്സിന്റെ ട്രൂപ്പില്‍ അംഗമായി. ശേഷം സ്വന്തമായി ഗാനമേള ട്രൂപ്പ് ഉണ്ടാക്കി. അതിനുശേഷമാണ് യേശുദാസ് തന്റെ ഗിറ്റാറിസ്റ്റാക്കിയത്. യേശുദാസിനൊപ്പം നിരവധി ഗാനങ്ങളില്‍ എമിൽ സഹകരിച്ചു. കലാഭവനൊപ്പം അറുപതോളം സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ ഓക്കസ്ട്ര കണ്ടക്‌ട് ചെയ്ത് എമിൽ ചരിത്രം കുറിച്ചിട്ടുണ്ട്. പിന്നീട് ഉഷ ഉതുപ്പുമായി ചേർന്ന് കൊല്‍ക്കത്തയിലും മുംബൈയിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്
Post Your Comments