KeralaLatest NewsNews

െഎ.എം.എയുടെ ആശുപത്രി മാലിന്യപ്ലാന്റ് : വിശദീകരണവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: പാലോട്​ ​െഎ.എം.എയുടെ ആശുപത്രി മാലിന്യപ്ലാന്‍റുമായി മുന്നോട്ട്​ പോകുമെന്ന്​ ആരോഗ്യമന്ത്രി കെ.കെ ശൈലജ. പ്ലാന്‍റിന്​ നേരത്തെ അനുമതി നല്‍കിയതാണ്​​. ആശുപത്രി മാലിന്യം സംസ്​കരിക്കാന്‍ മറ്റ്​ വഴികളില്ല. വനംമന്ത്രി കൂടി പ​െങ്കടുത്ത യോഗത്തിലാണ്​ പ്ലാന്‍റിന്​ അനുമതി നല്‍കിയതെന്നും ശൈലജ പറഞ്ഞു. പ്ലാന്‍റ്​ സ്ഥാപിക്കുന്ന പാലോട്​ തിരുവനന്തപുരം ജില്ലാ കളകട്​ര്‍ ബുധനാഴ്​ച സന്ദര്‍ശനം നടത്തും.

പരിസ്ഥിതി സംഘടനകളും പ്ലാന്‍റിനെതിരെ ശക്​തമായി രംഗത്തുണ്ട്​. അതേ സമയം, െഎ.എം.എയുടെ പ്ലാന്‍റിനെതിരെ പ്രദേശത്ത്​ പ്രതിഷേധം ശക്​തമാവുകയാണ്​. പരിസ്ഥിതി ലോല പ്രദേശത്തിനടുത്ത് പ്ലാന്‍റിന്​ അനുമതി നല്‍കരുതെന്നാണ്​ വനംവകുപ്പി​​െന്‍റ നിലപാട്​. പ്രദേശവാസികളുമായി പരിസ്ഥിതി സംഘടനകളുമായും കളക്​ടര്‍ പ്ലാന്‍റിനെ സംബന്ധിച്ച്‌​ ചര്‍ച്ച നടത്തും. ഇതിന്​ ശേഷം മാത്രമേ പ്ലാന്‍റിന്​ അന്തിമ അനുമതി നല്‍കു എന്നു കളക്​ടര്‍ വ്യക്​തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button