കൊണ്ടോട്ടി: മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മൂന്നു ക്ഷേത്രങ്ങളില്‍നിന്നു 15 വര്‍ഷങ്ങള്‍ക്കുമുമ്പ് മോഷ്ടിച്ച പഞ്ചലോഹ വിഗ്രഹങ്ങളുമായിനാലുപേര്‍ പിടിയിൽ. ഇവരുടെ പക്കൽ നിന്നും വയനാട്ടില്‍നിന്നു മോഷ്ടിച്ച ഒന്നര നൂറ്റാണ്ട് പഴക്കമുള്ള രണ്ടു ജൈനമതവിഗ്രഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. 2002 ഡിസംബര്‍ 13-നു വയനാട് പുളിയാര്‍മല എം.പി. വീരേന്ദ്രകുമാര്‍ ട്രസ്റ്റിയായ അനന്തനാഥസ്വാമി ക്ഷേത്രത്തിൽ നിന്നാണ് ഇവർ വിഗ്രഹങ്ങൾ മോഷ്ടിച്ചത്.ശ്രീകോവിലിന്റെ പൂട്ടുപൊളിച്ച് പിക്കാസ് കൊണ്ടു കൊത്തിയിളക്കിയാണു സംഘം കവര്‍ച്ച നടത്തിയത്.
15 വര്‍ഷത്തിനിടെ സംഘം പലതവണ വില്‍പ്പനക്കായി വിദേശികളെ അടക്കം നാട്ടിലെത്തിച്ചെങ്കിലും ഇടപാട് നടത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെ വിഗ്രഹം മുറിച്ചുവില്‍ക്കാനും വിഗ്രഹത്തില്‍നിന്നു സ്വര്‍ണം ഉരുക്കി വേര്‍തിരിച്ചെടുക്കാനുമായിരുന്നു പുതിയ ശ്രമം. തുടർന്ന് പുതിയ സംഘത്തിനു വില്‍പ്പന നടത്താന്‍ ശ്രമം നടത്തുന്നതിനിടെയാണു പോലീസിനു രഹസ്യവിവരം ലഭിച്ചത്. തുടര്‍ന്നു പോലീസ് ഇടനിലക്കാരായി എത്തിയാണു പ്രതികളെ പിടികൂടിയത്.
Post Your Comments