പാകിസ്ഥാന് അമേരിക്കയുടെ അന്ത്യശാസനം.ഭീകരവാദത്തിനെതിരെ 48 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്നാണ് അമേരിക്ക അറിയിച്ചത്. പാകിസ്ഥാന് നൽകി വന്ന 225 മില്യൻ ഡോളറിന്‍റെ സൈനിക ധനസഹായം പിൻവലിച്ചതിനു പിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം. അഫ്ഗാനിസ്ഥാനിൽ നടത്തുന്ന ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്ക് പാകിസ്ഥാൻ തുരങ്കം വയ്ക്കുന്നതായി അമേരിക്ക കുറ്റപ്പെടുത്തി.
ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായി അമേരിക്കയിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ച് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് പാകിസ്ഥാന്‍റെ ഭാഗത്തു നിന്നും ഉണ്ടായതെന്നായിരുന്നു അമേരിക്കയുടെ വാദം . അഫ്ഗാനിസ്ഥാനിൽ തിരഞ്ഞിരുന്ന ഭീകരവാദികൾക്ക് പാകിസ്ഥാൻ അഭയം നൽകിയതായും അമേരിക്ക കണ്ടെത്തി. യു.എൻ സഭയിലടക്കം പാകിസ്ഥാനെതിരെ കടുത്ത നിലപാടായിരുന്നു അമേരിക്ക സ്വീകരിച്ചത്. അന്ത്യശാസനം ലംഘിക്കുകയാണെങ്കിൽ ഉപരോധ നടപടികളിലേക്കും സൈനിക നീക്കത്തിലേക്കും വരെ അമേരിക്ക നീങ്ങിയേക്കുമെന്നാണ് സൂചന
Post Your Comments