ന്യൂഡല്‍ഹി: രാജ്യത്തെ ഒന്‍പതു വിമാനത്താവളങ്ങളുടെ പേരുമാറ്റാന്‍ ശുപാർശ ലഭിച്ചതായി സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജു. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണു പേരുമാറ്റാറുളളതെന്ന് അദ്ദേഹം വ്യക്തമാക്കി.
മധുര വിമാനത്താവളത്തിനു മുത്തുരാമലിംഗം തേവരുടെ പേരിടണമെന്ന ബി.ജെ.പി. അംഗം സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. ചണ്ഡിഗഡ് വിമാനത്താവളം ഭഗത് സിങ്ങിന്റെ പേരിലാക്കണമെന്നു കോണ്‍ഗ്രസ് അംഗം അംബികാ സേണി ആവശ്യപ്പെട്ടു.
ഔറംഗാബാദ് വിമാനത്താവളത്തിന്റെ പേരുമാറ്റണമെന്ന ആവശ്യവും ഉയർന്നിരുന്നു.
Post Your Comments