Latest NewsNewsGulf

പ്രവാസികള്‍ക്ക് ഇരുട്ടടിയായി സൗദിയില്‍ പുതിയ പരിഷ്‌കാരം

റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ വിദേശികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള ലെവി ഇരട്ടിയാക്കി. നിലവില്‍ 200 റിയാലിന് പകരം ഇനി മുതല്‍ 400 റിയാല്‍ ഓരോ തൊഴിലാളിയും അടക്കേണ്ടതായി വരും.

ഇഖാമ പുതുക്കുന്ന സമയത്ത് ഒരു വര്‍ഷത്തേക്കുള്ള തുകയായ 4800 റിയാല്‍ ഒന്നിച്ചടക്കേണ്ടതുമാണ്. ഇതോടെ കുറഞ്ഞ ശമ്പളമുള്ള പ്രവാസികള്‍ കൂടുതല്‍ ദുരിതത്തിലാകും.സ്വദേശികളെക്കാള്‍ വിദേശികള്‍ കൂടുതലുള്ള സ്ഥാപനങ്ങളാണ് ലെവി അടക്കേണ്ടത്. വന്‍ തുക തൊഴിലാളികള്‍ക്കായി കമ്പനികള്‍ ഈയിനത്തില്‍ അടക്കേണ്ടി വരും.

വ്യക്തിഗത ജോലിയിലുള്ള വിദേശികള്‍ ഈ തുക സ്വന്തം ശമ്പളത്തില്‍ നിന്നും നീക്കിവെക്കേണ്ടതാണ്. ഇതോടെ ഇവരുടെ കാര്യം ദുരിതത്തിലാകും. അടുത്ത വര്‍ഷം ലെവി 600 റിയാലാകും, 2020ല്‍ 800ഉം. ഇത്തവണ ബജറ്റിലെ പ്രധാന വരുമാനങ്ങളിലൊന്നാണ് മാസാന്ത ലെവി. ഭൂരിഭാഗം കമ്പനികളും തൊഴിലാളികളില്‍ നിന്നാണ് ഈ തുക ഈടാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button