Latest NewsKeralaNews

കോന്നിയില്‍ വിചിത്രമായ രീതിയില്‍ ആത്മഹത്യ; തലയണ കവര്‍ കൊണ്ട് മുഖം മറച്ച് വായില്‍ തുണി തിരുകി: മൃതദേഹം ആരിലും ഭീതിയുണര്‍ത്തുന്ന വിധത്തില്‍

പത്തനംതിട്ട: കോന്നിയില്‍ വിചിത്രമായ രീതിയില്‍ ആത്മഹത്യ. മരങ്ങാട്ട് പള്ളിക്കകത്ത് കിഴക്കേതില്‍ ശശീന്ദ്രന്റെ മകന്‍ പ്രിജിത്ത് (29) ആണ് വിചിത്രമായ രീതിയില്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് ശേഷമാണ് പ്രജിത്തിനെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. വൈകീട്ടോടെ വീട്ടിലെത്തിയ മാതാപിതാക്കളാണ് പ്രജിത്തിന്റെ മൃതദേഹം ആദ്യം കണ്ടത്. എന്നാല്‍ യുവാവ് തൂങ്ങിമരിക്കാന്‍ അവലംബിച്ച രീതി ഏവരിലും സംശയമുണര്‍ത്തി.

ഇരുകൈകളും ഇലക്ട്രിക് വയറുകള്‍ കൊണ്ടും താഴുകൊണ്ട് ബന്ധിപ്പിച്ച നിലയിലായിരുന്നു. തൂങ്ങി മരിക്കാന്‍ ഉപയോഗിച്ച ബെഡ്ഷീറ്റിന്റെ ഒരു വശം കമ്ബികൊണ്ടും വരിഞ്ഞുമുറുക്കിയിരുന്നു. എന്നാല്‍ ആത്മഹത്യാശ്രമം പരാജയപ്പെടാതിരിക്കാനാണ് യുവാവ് ഇങ്ങനെ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം.

അതോടൊപ്പം തന്നെ തലയണ കവര്‍ കൊണ്ട് മുഖം മറച്ച് വായില്‍ തുണി തിരുകി നിലയിലായിരുന്നു. യുവാവിന്റെ വിചിത്രമായ ആത്മഹത്യാരീതി പോലീസിനെയും ബന്ധുക്കളെയും ഒരുപോലെ കുഴപ്പിച്ചിരിക്കുകയാണ്. മരണത്തില്‍ ദുരുഹതയുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button