Latest NewsKeralaNews

സംസ്ഥാനത്ത് ബ​സ്​ യാ​ത്ര​നി​ര​ക്കില്‍ വ​ര്‍​ധനവ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത്​ ബ​സ്​ യാ​ത്ര​നി​ര​ക്ക്​ പ​ത്ത്​ ശ​ത​മാ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ജ​സ്​​റ്റി​സ്​ എം. ​രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​യ ക​മീ​ഷ​​െന്‍റ ശി​പാ​ര്‍​ശ. മി​നി​മം ചാ​ര്‍​ജ്​ ഏ​ഴ്​ രൂ​പ​യി​ല്‍​നി​ന്ന്​ എ​ട്ടാ​ക്കാ​നും ശി​പാ​ര്‍​ശ​യു​ണ്ട്. റി​പ്പോ​ര്‍​ട്ട്​ ഗ​താ​ഗ​ത വ​കു​പ്പി​​െന്‍റ ചു​മ​ത​ല വ​ഹി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ കൈ​മാ​റി. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നി​ര​ക്ക്​ വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന​ ക​മീ​ഷ​ന്‍ ശി​പാ​ര്‍​ശ സ​ര്‍​ക്കാ​റി​​െന്‍റ പ​രി​ഗ​ണ​ന​യി​ലു​ള്ള​തി​നാ​ല്‍ ഇ​തേ​ക്കു​റി​ച്ച്‌​ വീ​ണ്ടും പ​റ​യു​ന്നി​ല്ലെ​ന്ന പ​രാ​മ​ര്‍​ശ​മാ​ണ്​ പു​തി​യ റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. മി​നി​മം നി​ര​ക്ക്​ പ​ത്ത്​ രൂ​പ​യാ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടേ​ത്​ നി​ല​വി​ലെ 14 ശ​ത​മാ​ന​ത്തി​ന്​ പ​ക​രം 50 ശ​ത​മാ​ന​മാ​യും ഉ​യ​ര്‍​ത്ത​ണ​മെ​ന്നാ​യി​രു​ന്നു ബ​സു​ട​മ​ക​ളു​ടെ ആ​വ​ശ്യം.

നി​ര​ക്ക്​ വ​ര്‍​ധ​ന കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്കു​ം ബാ​ധ​ക​മാ​ണ്. ഒാ​ര്‍​ഡി​ന​റി, ഫാ​സ്​​റ്റ്​ പാ​സ​ഞ്ച​ര്‍/​ലി​മി​റ്റ​ഡ്​ സ്​​റ്റോ​പ്പ്​ ഫാ​സ്​​റ്റ്​ പാ​സ​ഞ്ച​ര്‍, സൂ​പ്പ​ര്‍ ഫാ​സ്​​റ്റ്, സൂ​പ്പ​ര്‍ എ​ക്​​സ്​​പ്ര​സ്, സൂ​പ്പ​ര്‍ ഡീ​ല​ക്​​സ്, വേ​ള്‍​വോ തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും നി​ല​വി​ലെ നി​ര​ക്കി​ല്‍ പ​ത്ത്​ ശ​ത​മാ​നം വ​ര്‍​ധ​ന​യാ​ണ്​ ശി​പാ​ര്‍​ശ ചെ​യ്​​തി​രി​ക്കു​ന്ന​ത്. പ്ര​വ​ര്‍​ത്ത​ന​ച്ചെ​ല​വ്, സ്​​​പെ​യ​ര്‍ പാ​ര്‍​ട്​​സ്​​ വി​ല, നി​കു​തി -ഇ​ന്‍​ഷു​റ​ന്‍​സ്​ -ശ​മ്ബ​ള വ​ര്‍​ധ​ന​ എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ്​ നി​ര​ക്ക്​ ഉ​യ​ര്‍​ത്താ​ന്‍ ശി​പാ​ര്‍​ശ ചെ​യ്​​ത​തെ​ന്ന്​ ക​മീ​ഷ​ന്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

മൂ​ന്നു​വ​ര്‍​ഷ​ത്തി​നി​ടെ ഒ​രു കി​ലോ​മീ​റ്റ​ര്‍ ബ​സ്​ സ​ര്‍​വി​സി​നു​ള്ള ചെ​ല​വ് 12 രൂ​പ​യോ​ളം കൂ​ടി​യെ​ന്ന്​ ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ലോ​റ​ന്‍​സ്​ ബാ​ബു പ​റ​ഞ്ഞു. റി​പ്പോ​ര്‍​ട്ടി​ന്‍​മേ​ല്‍ സ​ര്‍​ക്കാ​ര്‍ വൈ​കാ​തെ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്. സ്​​പെ​യ​ര്‍ പാ​ര്‍​ട്​​സ്​​ വി​ല 40 ശ​ത​മാ​ന​വും ജീ​വ​ന​ക്കാ​രു​ടെ ​ശ​മ്പ​ളം 90 ശ​ത​മാ​ന​വും ഇ​ന്‍​ഷു​റ​ന്‍​സ്​ 68 ശ​ത​മാ​ന​വും വ​ര്‍​ധി​ച്ചെ​ന്നും നി​ര​ക്ക്​ ഉ​യ​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ പി​ടി​ച്ചു​നി​ല്‍​ക്കാ​നാ​കി​ല്ലെ​ന്നും ​കാ​ണി​ച്ച്‌​ ഒാ​ള്‍ കേ​ര​ള പ്രൈ​വ​റ്റ്​ ബ​സ്​ ഒാ​പ​റേ​റ്റേ​ഴ്​​സ്​ ഫെ​ഡ​റേ​ഷ​ന്‍ ക​മീ​ഷ​ന്​ നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു. ബ​സ്​ ചാ​ര്‍​ജ്​ വ​ര്‍​ധ​ന​യെ​ക്കു​റി​ച്ച്‌​ പ​ഠി​ക്കാ​ന്‍ ആ​ഗ​സ്​​റ്റി​ലാ​ണ്​ ക​മീ​ഷ​നെ നി​യോ​ഗി​ച്ച​ത്. റി​പ്പോ​ര്‍​ട്ട്​ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ന​വം​ബ​ര്‍ 30ന്​ ​ബ​സു​ട​മ​ക​ളി​ല്‍​നി​ന്ന്​ തെ​ളി​വെ​ടു​ത്തി​രു​ന്നു. 2014ലാ​ണ്​ അ​വ​സാ​ന​മാ​യി ചാ​ര്‍​ജ്​ കൂ​ട്ടി​യ​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button