ഷാര്‍ജ: ഷാര്‍ജയില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചവര്‍ പിടിയില്‍. ഗുളിക രൂപത്തിലുള്ള മയക്കുമരുന്ന് വയറിനുള്ളിലാക്കി കടത്താനായിരുന്നു ശ്രമം. ഇവരെ ഷാര്‍ജ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയതായി അധികൃതര്‍ അറിയിച്ചു.
മയക്കുമരുന്ന് കടത്തുകാര്‍ സുരക്ഷിതമായ മാര്‍ഗ്ഗമായി ഈ രീതി സ്വീകരിക്കുന്നുണ്ട്. പക്ഷേ ഷാര്‍ജ വിമാനത്താവളത്തിലെ പരിശീലനം ലഭിച്ച ഓഫീസര്‍മാര്‍ നിരവധി പേരെ ഇത്തരത്തില്‍ അറസ്റ്റ് ചെയ്തു. 2017 ല്‍ ഇതു ഗണ്യമായി കുറഞ്ഞതായിട്ടും അധികൃതര്‍ പറയുന്നു.
മയക്കുമരുന്ന് വ്യാപാരം തടയാന്‍ പോലീസ് നടത്തുന്ന നടപടികള്‍ ശക്തമായി മാറിയതോടെയാണ് മയക്കുമരുന്ന് കടത്താന്‍ പുതിയ മാര്‍ഗം കണ്ടെത്തിയത്. കടത്തുകാരെ പലപ്പോഴും തളര്‍ന്നിരിക്കുന്നതായിട്ടാണ് വിമാനത്താവളത്തില്‍ കണ്ടെത്തിയത്. വയറ്റില്‍ വേദന അനുഭവിക്കുന്നതായും അവര്‍ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. പോലീസ് ഇത്തരത്തില്‍ കടത്തുകാരനെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്ത് പരിശോധനയ്ക്കു വിധേയമാക്കും.
മയക്കുമരുന്ന് കടത്താനായി ഇത്തരത്തില്‍ മയക്കുമരുന്നുകള്‍ 24 മണിക്കൂറില്‍ കൂടുതല്‍ വയറ്റില്‍ സൂക്ഷിച്ചാല്‍ അതു ശരീരത്തില്‍ പ്രവര്‍ത്തിച്ച് അവര്‍ മരിക്കും. ഇതിനെക്കുറിച്ച് കടത്തുകാര്‍ക്ക് അറിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഷാര്‍ജ പോലീസിന്റെ പിടിയിലായവരില്‍ അധികവും ഏഷ്യക്കാരും ആഫ്രിക്കക്കാരും ആയിരുന്നു. കടത്തുകാര്‍ക്ക് ഇതിനു വേണ്ടി പണം നല്‍കുന്നുണ്ട്. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോള്‍ സംഘം കുടിക്കാനായി പ്രത്യേക പാനീയം നല്‍കും. അതിലൂടെ കുടലില്‍ നിന്ന് മയക്കുമരുന്നുകള്‍ ലഭിക്കും.
Post Your Comments