Latest NewsNewsInternational

ഏഷ്യക്കാരെ വംശീയമായി അധിക്ഷേപിച്ച് ഗ്രീസ്മാനും ഡെംബലെയും: വീഡിയോ പുറത്ത്, പ്രതിഷേധം പുകയുന്നു

പാരിസ്: ലോകകപ്പ് ജേതാക്കളായ ഫ്രഞ്ച് ഫുട്‌ബോള്‍ ടീമിലെ സൂപ്പര്‍ താരങ്ങള്‍ വിവാദത്തില്‍. അന്റോയിന്‍ ഗ്രീസ്മാനും ഒസ്മാന്‍ ഡെംബലെയുമാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇരുവരും ഏഷ്യക്കാരായ ഹോട്ടല്‍ സ്റ്റാഫിനെ വംശീയമായി അധിക്ഷേപിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

Also Read: ആത്മാഭിമാനം ഉണ്ടെങ്കിൽ ജോസ് കെ മാണി എൽഡിഎഫിനുള്ള പിന്തുണ പിൻവലിക്കണം:അതിനുള്ള ധാർമിക ഉത്തരവാദിത്വമുണ്ടെന്ന് പി സി ജോർജ്

ഹോട്ടല്‍ റൂമിലെ ടെലിവിഷനില്‍ പ്രോ എവല്യൂഷന്‍ സോക്കര്‍ (PES) എന്ന വീഡിയോ ഗെയിം ഇന്‍സ്റ്റാള്‍ ചെയ്യാനെത്തിയ ഏഷ്യന്‍ വംശജരെയാണ് ഡെംബലെ അധിക്ഷേപിച്ചത്. ഇവരുടെ മുഖം വളരെ വൃത്തികെട്ടതാണെന്നും ഭാഷ മോശമാണെന്നും ഡെംബലെ പറഞ്ഞു. രാജ്യം സാങ്കേതികമായി ഉയര്‍ന്നതാണോയെന്ന ചോദ്യവും ഡെംബലെ ഉന്നയിക്കുന്നുണ്ട്. ഡെംബലെയുടെ വാക്കുകള്‍ കേട്ട് ഗ്രീസ്മാന്‍ ചിരിക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. സമൂഹ മാധ്യമങ്ങളില്‍ ഗ്രീസ്മാനും ഡെംബലെയ്ക്കുമെതിരെ #StopAsianHate എന്ന ക്യാമ്പെയ്ന്‍ ആരംഭിച്ചിട്ടുണ്ട്.

https://twitter.com/i/status/1411057442679672835

അതേസമയം, പുറത്തുവന്ന വീഡിയോയുടെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍, ഈ സംഭവം നടന്നത് രണ്ടു വര്‍ഷം മുമ്പാണെന്നും ഗ്രീസ്മാന്റെ ഹെയര്‍സ്‌റ്റൈലില്‍ നിന്ന് ഇക്കാര്യം വ്യക്തമാണെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഗ്രീസ്മാന്‍ ബാഴ്‌സയിലെത്തിയതിന് പിന്നാലെ ജപ്പാനിലാണ് ബാഴ്‌സലോണ പ്രീ സീസണ്‍ ചെലവഴിച്ചത്. വീഡിയോ ഈ സമയത്ത് ചിത്രീകരിച്ചതാകാമെന്നാണ് വിലയിരുത്തല്‍. ബാഴ്‌സലോണയും ഫ്രാന്‍സ് ദേശീയ ടീമും ഇരുവര്‍ക്കുമെതിരെ നടപടി എടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button