ആംഗുള്‍: ആര്‍.എസ്.എസ് രാഷ്ട്രീയം കളിക്കില്ലെന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത്. മാത്രമല്ല ഹിന്ദുത്വക്കുവേണ്ടി നിലകൊള്ളുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ ഭാഗവത് ഇത്തരമൊരു പരാമര്‍ശം നടത്തിയത് മൂന്നുദിവസത്തെ ഒഡീഷ സന്ദര്‍ശനത്തിനെത്തിടെയാണ്.
ഇന്ത്യയിലെ ന്യൂനപക്ഷം സുരക്ഷിതരാണ്. രാജ്യത്ത് മുസ്‌ലിംകള്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. മോഹന്‍ ഭഗവത്തിന്റെ പരാമര്‍ശം കേന്ദ്രമന്ത്രിമാരായ ജുവല്‍ ഒറം, ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ്.
ഹിന്ദുയിസം ഒരു മതമല്ല മറിച്ച് അതൊരു ജീവിതരീതിയാണ്, ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ സമാധാനത്തിന്റെ സന്ദേശം മാത്രമാണ് നല്‍കിയിട്ടുള്ളത്. ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുമേലും അവര്‍ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
Post Your Comments