ചെന്നൈ: നടന് രജനീകാന്തിന്റെ രാഷ്ട്രീയ നിലപാട് ഇന്നറിയാം. ചെന്നൈ കോടമ്പാക്കത്തെ രാഘവേന്ദ്ര ഹാളില്‍ നടക്കുന്ന ആരാധക സംഗമത്തില്‍ താരം നിലപാട് പ്രഖ്യാപിക്കും. ആറ് ദിവസം നീണ്ട ആരാധക സംഗമവും ഇന്ന് സമാപിക്കും. താരം രാഷ്ട്രീയ പാര്‍ട്ടിയാണോ നിലപാടാണോ പ്രഖ്യാപിക്കുകയെന്ന കാത്തിരിപ്പിലാണ് ആരാധകര്‍.
രാഷ്ട്രീയത്തിലും സിനിമയിലും ശാശ്വതമായി ഒന്നുമില്ലെന്നും കാലം വരുമ്പോള്‍ എല്ലാം മാറുമെന്നും രജനീകാന്ത് ആരാധക സംഗമത്തിന്റെ നാലാംദിനത്തില്‍ പറഞ്ഞിരുന്നു. ദ്രാവിഡ രാഷ്ട്രീയത്തില്‍ നിന്നൊരു മാറ്റം തമിഴ്നാട്ടില്‍ സാധ്യമാണോയെന്ന് ആരാധക സംഗമത്തിനായി പുറപ്പെടുന്നതിനു മുന്‍പ് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. അതിന് അദ്ദേഹം മറുപടി നല്‍കിയില്ല.
നടന മികവല്ല, സ്വഭാവ വൈശിഷ്ട്യമാണ് ഒരാള്‍ക്ക് ആദരവ് നേടിക്കൊടുക്കുന്നത്. എംജിആറിനെ ആളുകള്‍ ആരാധിക്കാന്‍ കാരണം അദ്ദേഹത്തിന്റെ സ്വഭാവ മഹിമയാണ്. ഇനി നൂറു വര്‍ഷം കഴിഞ്ഞാലും എംജിആര്‍ ജനങ്ങളുടെ മനസ്സിലുണ്ടാകും രജനീകാന്ത് പറഞ്ഞു. തന്റെ ആത്മീയ യാത്രകള്‍ പരാമര്‍ശിച്ചാണു താരം ഇന്നലെ പ്രസംഗം തുടങ്ങിയത്. സച്ചിദാനന്ദ സ്വാമി, ദയാനന്ദ സരസ്വതി എന്നിവരുമായുള്ള ബന്ധത്തെക്കുറിച്ച് വിശദമായി സംസാരിച്ചു. കുടുംബത്തെ നന്നായി നോക്കണമെന്നും അതുവച്ചാണ് ആളുകളെ സമൂഹം വിലയിരുത്തുന്നതെന്നും രജനി പറഞ്ഞിരുന്നു.
Post Your Comments