Latest NewsNewsGulf

തിരുവനന്തപുരം വിമാനം മുടങ്ങി: ഭക്ഷണവും വെള്ളവും ലഭിക്കാതെ യാത്രക്കാര്‍ ദുരിതത്തില്‍

ദമ്മാം• ശനിയാഴ്ച രാത്രിയിലെ ദമ്മാം-തിരുവനന്തപുരം ജെറ്റ് എയര്‍വേയ്സ് വിമാനം മുടങ്ങിയതിനെത്തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തില്‍. ഫൈനല്‍ എക്സിറ്റില്‍ നാട്ടില്‍ പോകാന്‍ എത്തിയവരടക്കമുള്ള യാത്രക്കാര്‍ 14 മണിക്കൂറിലേറെയായി ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ദുരിതം അനുഭവിക്കുകയാണ്.

രാത്രി 11.15 ന് പുറപ്പെടേണ്ട വിമാനം 12.35 ന് മാത്രമേ പുറപ്പെടുകയുള്ളൂവെന്നാണ് ആദ്യം അറിയിച്ചത്. പിന്നീട്, ഒരു മണിയോടെ കനത്ത മൂടല്‍മഞ്ഞായതിനാല്‍ വിമാനം എത്തിയിട്ടില്ലെന്നും യാത്ര റദ്ദാക്കുകയാണെന്നും യാത്രക്കാരെ അറിയിച്ചു. റീ-എന്‍ട്രിയ്ക്ക് വേണ്ടി എത്തിയവരെ പുറത്തുപോകാന്‍ അധികൃതര്‍ അനുവദിച്ചു. എന്നാല്‍ ഫൈനല്‍ എക്സിറ്റില്‍ പോകാന്‍ വന്നവരോട് വിമാനത്താവളത്തിനുള്ളില്‍ തന്നെ താങ്ങാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇത്തരത്തില്‍ 30 ഓളം യാത്രക്കാരാണ് ഉള്ളത്. അവര്‍ക്ക്​ വേണ്ട ഭക്ഷണമോ വെള്ളമോ മറ്റ്​ അവശ്യ സംവിധാനങ്ങളോ ഒരുക്കാനും ​ജെറ്റ്​ എയര്‍വേസ്​ അധികൃതര്‍ തയാറായിട്ടില്ലെന്ന്​ യാത്രക്കാര്‍ പറയുന്നു. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന കാര്യത്തില്‍ യാതൊരു അറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുമില്ല. കാര്യങ്ങള്‍ തിരക്കാന്‍ വിമാനത്താവളത്തില്‍ ജെറ്റ് എയര്‍വേയ്സിന്റെ ഉദ്യോഗസ്ഥരെയും കാണാനില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button