ന്യൂഡല്‍ഹി: എല്ലാ തീവണ്ടികളിലും 2019 മാര്‍ച്ചോടെ ജൈവ-കക്കൂസുകള്‍ സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ മന്ത്രാലയം.റെയില്‍വേയുടെ കീഴിലുള്ള പണിശാലകളില്‍ അറ്റകുറ്റപ്പണിക്കായി എത്തിക്കുന്ന എല്ലാ കോച്ചുകളിലും നിര്‍ബന്ധമായും ജൈവ കക്കൂസ് സ്ഥാപിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. നിലവില്‍ സര്‍വിസ് നടത്തുന്ന കോച്ചുകളിലും ഇത് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതുവരെ ആകെ കോച്ചുകളുടെ 55 ശതമാനം എണ്ണത്തില്‍ മാത്രമാണ് ഇത് സ്ഥാപിക്കാന്‍ കഴിഞ്ഞത്. സ്വച്ഛ്ഭാരത് പദ്ധതിക്ക് കീഴില്‍ ഇതിന് മുന്തിയ പരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് പദ്ധതി പൂര്‍ത്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കാലാവധി നിശ്ചയിച്ചത്. റെയില്‍വേ സഹമന്ത്രി രാജന്‍ ഗോഹൈന്‍ ഇത് ലോക്സഭയിൽ സ്ത്രീതീകരിച്ചു.
എന്നാല്‍, കഴിഞ്ഞ നാലുവര്‍ഷമായി റെയില്‍വേ ഉപയോഗിക്കുന്ന ഈ ജൈവ കക്കൂസ് ഫലപ്രദമല്ലെന്നും സെപ്റ്റിക് ടാങ്കില്‍നിന്ന് ഒരു വ്യത്യാസവും ഇല്ലെന്നുമാണ് ശാസ്ത്ര സങ്കേതിക വിദഗ്ധര്‍ പറയുന്നത്.
Post Your Comments