CricketLatest NewsNewsSports

ചീഫ് സെലക്ടറുടെ പ്രസ്താവനയില്‍ പ്രതികരണവുമായി യുവ കീപ്പര്‍ രംഗത്ത്

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ നിലവാരത്തിലേക്ക് ഒറ്റ യുവതാരവും എത്തിയില്ലെന്ന ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി യുവ കീപ്പര്‍ ഋഷഭ് പന്ത് രംഗത്ത്. ധോണി ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പറായി 2019 ലോകകപ്പ് വരെ തുടരും. ധോണിയുടെ അടുത്ത് എത്താനായി സാധിക്കുന്ന വിധത്തില്‍ ഒരു യുവതാരത്തിനു ഇതു വരെ പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു എംഎസ്‌കെ പ്രസാദിന്റെ പ്രസ്താവന.

ഇതിനു മറുപടിയുമായിട്ടാണ് യുവതാരം രംഗത്തു വന്നിരിക്കുന്നത്. തന്റെ ജോലി ടീമിനു വേണ്ടി കൂടുതല്‍ റണ്‍സ് സ്വന്തമാക്കുക എന്നതാണ്. ചീഫ് സെലക്ടറുടെ പ്രസ്താവനയില്‍ ആശങ്കയില്ല. ഇതു പോലെയുള്ള  സംഭവങ്ങള്‍ ടീമിലുണ്ടാകുമെന്നും ഋഷഭ് അഭിപ്രായപ്പെട്ടു. ഡല്‍ഹി ടീമിന്റെ രഞ്ജി ട്രോഫിയിലെ സുപ്രധാന താരമാണ് വിക്കറ്റ് കീപ്പറായ ഋഷഭ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button