KeralaLatest News

പെട്രോള്‍പമ്പ് ജീവനക്കാരി പണമിടപാടു സ്ഥാപനത്തില്‍ മരിച്ചതില്‍ ദുരൂഹത

 

പിറവം: പെട്രോള്‍പമ്പ് ജീവനക്കാരിയായ യുവതിയെ പണമിടപാട് സ്ഥാപനത്തിന്റെ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ന്യൂബസാറിനു സമീപം മൂഴിക്കപ്പറമ്പില്‍ സുരേഷിന്റെ ഭാര്യ വിനീത (40) ആണ് മരിച്ചത്.
യുവതി ജോലി ചെയ്യുന്ന പെട്രോള്‍ പമ്പില്‍നിന്ന് ഇരുന്നൂറു മീറ്റര്‍ അകലെയുള്ള സ്ഥാപനത്തിലാണു സംഭവം. ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ചു ഫാനില്‍ തൂങ്ങുകയായിരുന്നു. ഈ സ്ഥാപനത്തില്‍ ടിപ്പര്‍ലോറികളും മണ്ണുമാന്തി യന്ത്രങ്ങളും വാടകയ്ക്കു നല്‍കുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഉടമ കിടങ്ങയത്ത് ജെയിനെ ചോദ്യം ചെയ്യുമെന്നു പോലീസ് അറിയിച്ചു. വിനീതയുടെ ആത്മഹത്യാ ക്കുറിപ്പില്‍ ഇയാള്‍ക്കെതിരേ പരാമര്‍ശമുള്ളതായി എസ്.ഐ: കെ.കെ. വിജയന്‍ പറഞ്ഞു.

ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെ ഓഫീസിന്റെ പുറത്തെത്തിയ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇതു സംബന്ധിച്ച ദൃശ്യങ്ങള്‍ സിസി.ടവിയില്‍ നിന്നു പോലീസിന് ലഭിച്ചു. തിരിച്ചുപോയ യുവതി വീണ്ടും രാവിലെ ഒന്‍പതിനു ജെയിനെ അന്വേഷിച്ച് ഓഫീസിനു സമീപത്തെ വീട്ടിലെത്തി. ഉടമ സ്ഥലത്തില്ലെന്നു മനസിലാക്കിയ വിനീത ഓഫീസില്‍ക്കയറി വാതിലടച്ചു. ഉടന്‍ തന്നെ ജെയിന്റെ ബന്ധുക്കള്‍ വിവരം വീട്ടില്‍ അറിയിച്ചെങ്കിലും അവരെത്തും മുമ്പ് മരിച്ചു.
മൂവാറ്റുപുഴ സി.ഐ: സി. ജയകുമാറിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം മൃതദേഹം താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ അനുവദിച്ചില്ല. ആര്‍.ഡി.ഒ. സ്ഥലത്ത് എത്തണമെന്നായിരുന്നു അവരുടെ ആവശ്യം. പിന്നീട് മൂവാറ്റുപുഴ തഹസില്‍ദാര്‍ റെജി പി. ജോസഫിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശപത്രിയിലേക്ക് അയച്ചു. ഓഫീസിലെ സിസി. ടി.വി. ദൃശ്യങ്ങളും െസെബര്‍സെല്‍ ശേഖരിച്ചിട്ടുണ്ട്.

വിനീതയുടെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞു നടക്കും. മക്കള്‍: അതുല്‍ (പെരുവ ഐ.ടി.ഐ.), അശ്വിന്‍ (നാമക്കുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), അതുല്യ (എം.കെ.എം. െഹെസ്‌കൂള്‍, പിറവം).

 

shortlink

Related Articles

Post Your Comments

Related Articles


Back to top button