Latest NewsIndiaNews

ഒരിന്നിങ്‌സില്‍ ആയിരം റണ്‍സടിച്ച്‌ റെക്കോഡിട്ട ഇന്ത്യയുടെ അത്ഭുതബാലന്‍ ക്രിക്കറ്റ്‌ മതിയാക്കുന്നു

മുംബൈ: ക്രിക്കറ്റില്‍ ഒരിന്നിങ്‌സില്‍ ആയിരം റണ്‍സടിച്ച്‌ റെക്കോഡിട്ട പ്രണവ്‌ ധനവാഡെ ക്രിക്കറ്റ്‌ മതിയാക്കുന്നു. പ്രണവ്‌ കളി നിര്‍ത്തുന്നത്‌ പഠനത്തില്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണ്‌ .

ഈ വര്‍ഷം ആദ്യം പ്രണവ്‌ തകര്‍ത്തത്‌ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്‌തിഗത സ്‌കോറെന്ന 117 വര്‍ഷം പഴക്കമുള്ള റെക്കോഡാണ്‌. പ്രണവിന്റെ ഇന്നിംഗ്‌സ് 323 പന്തില്‍ നിന്ന്‌ 59 സിക്‌സറുകളും 129 ഫോറുകളും അടക്കമായിരുന്നു.

മറ്റാരും ക്രിക്കറ്റ്‌ ചരിത്രത്തില്‍ ഒരു ഇന്നിംഗ്‌സില്‍ 1000 റണ്‍സ്‌ നേടിയിട്ടില്ല . പ്രണവ്‌ റെക്കോഡ്‌ തകര്‍ത്തത്‌ മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്‍ സംഘടിപ്പിച്ച എച്ച്‌.ടി. ഭണ്ഡാരി കപ്പ്‌ ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ്‌ ടൂര്‍ണമെന്റിലാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button