കണ്ണൂര്‍: കൊല്ലില്ല, പകരം വെട്ടിയും കുത്തിയും പാതി ചത്തനിലയില്‍ എന്നന്നേക്കും കിടത്തും. കേരളത്തില്‍ മറ്റൊരിടത്തും ഇല്ലാത്ത രീതിയില്‍ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് പേരുകേട്ട കണ്ണൂരിലെ അക്രമങ്ങളില്‍ കയറിക്കൂടിയിരിക്കുന്ന ആക്രമണത്തിന്റെ സ്റ്റൈൽ ഇതാണ്. സംസ്ഥാനത്തുടനീളം ഇപ്പോൾ ഇതേ രീതിയാണ് കാണുന്നത്.
ഒരു വശത്തുകൂടി സമാധാന ചര്‍ച്ചകള്‍ നടത്തുകയും അതില്‍ പറയുന്ന കാര്യങ്ങളൊന്നും പാലിക്കാതെ മറുവശത്തുകൂടി അക്രമം പതിവാക്കുകയും ആണ് ഇപ്പോൾ. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന രീതിയിലാണ് ഇപ്പോഴത്തെ അക്രമങ്ങളിലെ ഇരകളുടെ ദുരിത ജീവിതം. ശിഷ്ടകാലം മുഴുവൻ ജീവശ്ചവമായാണ് ഇവരുടെ ജീവിതം.
യാതൊരു പ്രകോപനമോ അക്രമമോ കൂടാതെ തന്നെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ചെയ്യുന്ന അക്രമങ്ങള്‍ നേതാക്കള്‍ അറിയുന്ന് പോലുമില്ല എന്നതാണ് ഏറെ ഞെട്ടിക്കുന്ന കാര്യമെന്നു പോലീസുകാര്‍ തന്നെ പറയുന്നു.പോസ്റ്റര്‍ ഒട്ടിക്കുന്നതും ബാനർ കെട്ടുന്നതും പോലെയുള്ള കാര്യങ്ങളാണ് പിന്നീട് വലിയ സംഘര്‍ഷമായി മാറുന്നത്.
Post Your Comments