കണ്ണൂര്‍: സിപിഐഎമ്മിന്‍റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കനത്ത സ്വരത്തിലുള്ള താക്കീതുമായി രംഗത്ത്. കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെട്ട കൊലപാതകക്കേസുകളുടേയും മറ്റ് ക്രിമിനല്‍ കേസുകളുടേയും കണക്കെടുക്കുത്തു വെച്ചിട്ടുണ്ടെന്നും എല്ലാവരും സൂക്ഷിക്കുന്നത് നല്ലതാണെന്നുമായിരുന്നു പി ജയരാജന്‍റെ മുന്നറിയിപ്പിന്‍റെ സ്വരത്തിലുള്ള താക്കീത്. സിപിഐഎമ്മിനെ കുറ്റപ്പെടുത്തി സമാധാനവാദികളാകാന്‍ ശ്രമിക്കുന്നവര്‍ക്ക് തക്കതായ മറുപടിയുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു.
പയ്യന്നൂര്‍ ധന്‍രാജ് വധക്കേസിനെത്തുടര്‍ന്ന് കണ്ണൂരില്‍ രാഷ്ട്രീയസംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. ഇതിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വിശദീകരിക്കുന്നതിനായി സിപിഐഎം അന്നൂരില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് പി ജയരാജന്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയത്.
ജില്ലയില്‍ എപ്പോഴൊക്കെ രാഷ്ട്രീയ കൊലപാതകങ്ങളുണ്ടാകുന്നുവോ അപ്പോഴൊക്കെ കോണ്‍ഗ്രസ് നേതാക്കള്‍ സിപിഐഎമ്മിനെ പഴിചാരുന്ന പ്രവണതയാണുള്ളതെന്ന്‍ ജയരാജന്‍ ആരോപിച്ചു. കോണ്‍ഗ്രസ് ഇടപെട്ട് നടത്തിയ കൊലപാതകങ്ങളെക്കുറിച്ചും അക്രമങ്ങളെക്കുറിച്ചും മറക്കരുത്. ഈ കേസുകളിളെപ്പറ്റി നടക്കുന്ന അന്വേഷണങ്ങള്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. സമാധാനത്തിന്റെ വെള്ളരിപ്രാവുകളാകുന്നവര്‍ സൂക്ഷിക്കണമെന്ന മുന്നരിയിപ്പോടെ ജയരാജന്‍ പറഞ്ഞു.
നാല്‍പ്പാടി വാസു വധക്കേസില്‍ കെ സുധാകരനെതിയരായ മൊഴി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത്തരം കേസുകളുടെ കണക്കുശേഖരിക്കുന്നുണ്ടെന്നും കൊലപാതകത്തിന്‍റെയും അക്രമത്തിന്‍റെയും ഭാഷകൊണ്ടാണ് സിപിഎമ്മിനെ നേരിടുന്നതെങ്കില്‍ അതേഭാഷയില്‍ത്തന്നെ തിരിച്ചടിക്കുമെന്നും പി ജയരാജന്‍ തുറന്നടിച്ചു. ജില്ലയില്‍ ആര്‍എസ്എസിനു പുറമേ കോണ്‍ഗ്രസിനെയും ശക്തമായി നേരിടാനുള്ള നീക്കങ്ങളുണ്ടാകുമെന്നും പി ജയരാജന്‍ പറഞ്ഞു.
Post Your Comments