കണ്ണൂര്‍ : രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരില്‍ ഒരു കാലത്ത് സ്ഥിരം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന സ്‌റ്റേഷന് പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറം ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷനിനുള്ള സമ്മാനം ഏറ്റുവാങ്ങി. അക്രമ കേസുകളാല്‍ ഒരു കാലത്ത് കുപ്രസിദ്ധി നേടിയ പാനൂര്‍ പൊലീസ് സ്റ്റേഷനാണ് ഇന്ന് ബോധവല്‍ക്കരണ പരിപാടികളിലൂടെ ചരിത്രത്തില്‍ അഭിമാനിക്കാവുന്ന നേട്ടം സ്വന്തമാക്കി തലയുയര്‍ത്തി പിടിച്ച് നില്‍ക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷനായി പാനൂര്‍ സ്‌റ്റേഷന്‍ തിരഞ്ഞെടുക്കപ്പെട്ടു. പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിവി ബെന്നിയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തന മികവുകള്‍ക്കാണ് അംഗീകാരം. സ്റ്റേഷന്‍ കെട്ടിടത്തിന്റെയും പരിസരത്തിന്റെയും വൃത്തിയും, കേസുകളുടെ അന്വേഷണ പുരോഗതികളും, വാറണ്ടുകള്‍ പിടിച്ചതും, ജനമൈത്രീ ഇടപെടലുകളും, കേസുകളുടെ കുറവും തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിച്ചാണ് കണ്ണൂര്‍ ജില്ലയിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷന്‍ ആയി പാനൂര്‍ പൊലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തത്.
റിപ്പബ്ലിക്ക് ദിനത്തില്‍ മന്ത്രി ഇപി ജയരാജന്‍ കണ്ണൂരില്‍ വച്ച് അവാര്‍ഡ് സമ്മാനിച്ചു.
Post Your Comments