പിറവം: പെട്രോള്‍ പമ്പ് ജീവനക്കാരിയായ പിറവം ന്യൂബസാറിനു സമീപം മൂഴിക്കപ്പറമ്പില്‍ സുരേഷിന്റെ ഭാര്യ വിനീത (40)യുടെ അന്ത്യ നിമിഷങ്ങൾ സി സി ടി വി ക്യാമറയിൽ പതിഞ്ഞു. ജോലി ചെയ്യുന്ന പെട്രോള്‍ പമ്പില്‍നിന്ന് ഇരുന്നൂറു മീറ്റര്‍ അകലെയുള്ള സ്ഥാപനത്തിലാണ് വിനീത തൂങ്ങി മരിച്ചത്. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെ ഈ സ്ഥാപനത്തിന്റെ പുറത്തെത്തിയ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.
ഇതു സംബന്ധിച്ച ദൃശ്യങ്ങള്‍ സിസി. ടിവിയില്‍ നിന്നു പൊലീസിന് ലഭിച്ചിട്ടുണ്ട്. കിടങ്ങയത്ത് ജെയിന്‍ ജോസഫിന്റെ വീടിനോട്ചേര്‍ന്നുള്ള ഔട്ട് ഹൗസിലെ മുറിയിലാണ് യുവതി ജീവനൊടുക്കിയത്.പിറവം മുന്‍സിപ്പല്‍ ചെയര്‍മാന്‍ സാബു കെ ജോര്‍ജ്ജിനെതിരെ മത്സരിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ജയിന്‍ ജോസഫ്. ഭാര്യയും കുട്ടികളുമുള്ള ഇയാളും മൂന്ന് കുട്ടികളുടെ മാതാവായ വിനീതയും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നാണ് ആത്മഹത്യ കുറിപ്പില്‍ നിന്നും വ്യക്തമാവുന്നതെന്നാണ് പോലീസ് വിശദീകരിക്കുന്നത്.
ജെയിനുമായി ഉണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലി ഇവര്‍ വീട്ടുകാരുടെ കണ്ണിലെ കരടായി മാറിയിരുന്നു. വിനീത രാവിലെ ഒന്‍പതിന് ജെയിനെ അന്വേഷിച്ച് ഓഫീസിന് സമീപത്തെ വീട്ടിലെത്തി. ഇവരെ കണ്ടപാടെ വീട്ടുകാര്‍ വാതിലടച്ചു. വാതിലടച്ചാല്‍ വിനീത സ്ഥലം വിടുമെന്നായിരുന്നു വീട്ടുകാരുടെ ധാരണ. എന്നാല്‍ വിനിത നേരെ തുറന്നു കിടന്ന ഓഫീസില്‍ കയറി കതകടയ്ക്കുകയായിരുന്നു.
ഉടന്‍ തന്നെ ജെയിന്റെ ബന്ധുക്കള്‍ വിവരം വിനീതയുടെ വീട്ടില്‍ അറിയിച്ചെങ്കിലും അവരെത്തുമ്പോഴേക്കും ജീവിതം അവസാനിപ്പിച്ചിരുന്നു. മരണത്തെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വരുന്നതായി എസ് ഐ അറിയിച്ചു. വിനീതയുടെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു നടക്കും. മക്കള്‍: അതുല്‍ (പെരുവ ഐ.ടി.ഐ.), അശ്വിന്‍ (നാമക്കുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), അതുല്യ (എം.കെ.എം. െഹെസ്കൂള്‍, പിറവം).
Post Your Comments