ഇംഫാൽ: സർജിക്കൽ സ്ട്രൈക്ക് തീരുമാനം ഉറിയിലെ ഭീകരാക്രമണത്തിനുള്ള ചുട്ട മറുപടിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് സര്‍ജിക്കല്‍ സ്ട്രൈക്ക് തീരുമാനം വന്നതെന്നും അദ്ദേഹം പറഞ്ഞു.17 ജവാൻമാരുടെ മരണത്തിനിടയാക്കിയ ഉറി ഭീകരാക്രമണത്തിനു പകരമായി പാക്ക് അധിനിവേശ കശ്മീരിലെ ഭീകരരുടെ ഏഴ് ലോഞ്ച് പാഡുകളിലായിരുന്നു ഇന്ത്യൻ സ്പെഷ്യൽ ഫോഴ്സ് മിന്നലാക്രമണം നടത്തിയത്.
നുഴഞ്ഞുകയറാൻ തയാറായിരുന്ന ഭീകരർക്ക് വളരെ വലിയ നഷ്ടമുണ്ടായി എന്നു മാത്രമാണ് സൈന്യം അറിയിച്ചത്. ഭീകരാക്രമണത്തിന്റെ പത്തു ദിവസം കഴിഞ്ഞാണ് സർജിക്കൽ സ്ട്രൈക്ക് നടത്തിയത്.അത് മൂലം നമ്മൾ ഭീരുക്കളല്ലെന്നും ശക്തമായ ഒരു രാജ്യമാണെന്നും ലോകത്തിനു മനസ്സിലായി. ഇന്ന് അതേ ഭീകരാക്രമണം പാകിസ്ഥാന് തിരിച്ചടിയാവുകയാണ്. ഭീകരവാദികളെ സംരക്ഷിച്ചാൽ എന്താണ് ഉണ്ടാവുന്നതെന്നു അവർക്ക് ഇപ്പോൾ മനസ്സിലാവുന്നുണ്ടാവും – രാജ്‌നാഥ് സിങ് പറഞ്ഞു.
Post Your Comments