Latest NewsIndiaNews

പുതിയ ആവശ്യവുമായി മുസ്ലീം വനിതകള്‍

ന്യൂഡല്‍ഹി: പുതിയ ആവശ്യവുമായി മുസ്ലീം വനിതകള്‍. അനുകൂലമായ തീരുമാനം മുത്തലാഖ് വിഷയത്തില്‍ വന്നതിന് പിന്നാലെ മുസ്ലീങ്ങളിലെ ബഹുഭാര്യാത്വം നിരോധിക്കണമെന്ന ആവശ്യമാണ് ഇവർ ഇപ്പോൾ ഉയർത്തുന്നത്. പുതിയ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പോകുന്നത് മുത്തലാഖിനെതിരായ നിയമപോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുസ്ലീം വനിതാ ആക്ടിവിസ്റ്റുകളാണ്.

ഇതിന് നേതൃത്വം നല്‍കുന്നത് സുപ്രീംകോടതിയിലെ മുസ്ലീം വനിതാ അഭിഭാഷകയായ ഫറാ ഫൈസ്, മുത്തലാഖിന്റെ ഇരകളായ റിസ്വാന, റസിയ എന്നിവരാണ്. ലോക്സഭ മുത്തലാഖ് ചൊല്ലുന്നത് കുറ്റകരമാക്കുന്ന ബില്‍ പാസാക്കിയത് പുതിയ തുടക്കമാണെന്നും ഇവര്‍ പറയുന്നു.

ബഹുഭാര്യാത്വം മുസ്ലീം പുരുഷന്‍മാര്‍ക്ക് ആകാമെന്നത് നിയമം മൂലം നിരോധിക്കണമെന്നാണ് ഇവര്‍ പറയുന്നത്. ഇത് മുത്തലാഖിനേക്കാള്‍ പരിതാപകരമായ അവസ്ഥയാണെന്നും അവര്‍ വ്യക്തമാക്കുന്നു. നിലവില്‍ ഇവരുടെ ബഹുഭാര്യാത്വത്തിനെതിരായ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. മുത്തലാഖിനെതിരെ കടുത്ത നടപടി എടുക്കാന്‍ 1985ലെ ഷബാനു കേസിന്റെ സമയത്ത് അവസരം ലഭിച്ചിരുന്നെങ്കിലും അന്നത്തെ കേന്ദ്രസര്‍ക്കാര്‍ അത് നഷ്ടപ്പെടുത്തിയെന്ന് ഇവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button