തിരുവനന്തപുരം: കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം 1353 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുവരെ മൊത്തം 18939 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ഇതില്‍ ആയിരം കോടി രൂപയുടെ പദ്ധതികള്‍ക്ക് നിയന്ത്രിത അംഗീകാരമാണ് നല്‍കിയിരിക്കുന്നത്. മറ്റുള്ളവയുടെ ടെന്‍ഡര്‍ നടപടികള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.
അടുത്ത സാമ്പത്തിക വര്‍ഷം 30000 കോടി രൂപയുടെ പദ്ധതികള്‍ കൂടി നടപ്പില്‍വരുത്തും. നിലവില്‍ സാമ്പത്തിക മുരടിപ്പുണ്ട്. കിഫ്ബി പദ്ധതികള്‍ സംസ്ഥാനത്തിന്റെ മാന്ദ്യവിരുദ്ധ പാക്കേജുകളാകുമെന്ന് മന്ത്രി പറഞ്ഞു.
Post Your Comments