Latest NewsNewsInternational

യുവാവുമായി ഒളിച്ചോടിയ ശേഷം തിരിച്ചെത്തിയ പെണ്‍കുട്ടിയെ അടുത്ത ദിവസം ഇളയ സഹോദരിയോടപ്പം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹ മരണത്തിലെ പോലീസിന്റെ നിഗമനം ഇങ്ങനെ

നോയിഡ: യുവാവുമായി ഒളിച്ചോടിയ ശേഷം തിരിച്ചെത്തിയ പെണ്‍കുട്ടിയെ അടുത്ത ദിവസം ഇളയ സഹോദരിയോടപ്പം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നോയിഡ സെക്ടര്‍ 49ല്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന് മുന്നിലെ മരത്തില്‍ മരച്ചില്ലയില്‍ തൂങ്ങിമരിച്ച നിലയിലാണ് സഹോദരികളുടെ മൃതദേഹം കണ്ടെത്തിയത്. ബുലന്ദേശ്വര്‍ സ്വദേശികളായ ലക്ഷ്മി (18), നിഷ (14) എന്നിവരാണ് മരിച്ചത്.

സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന ലക്ഷ്മി 10 ദിവസം മുന്‍പ് ബന്ധുവായ രവി എന്ന യുവാവിനൊപ്പം ഒളിച്ചോടിയിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തിരിച്ചെത്തിയ ലക്ഷ്മിയെ താന്‍ നന്നായി വഴക്ക് പറഞ്ഞുവെന്നും ഇതിന്റെ മനോവിഷമത്തിലാണ് മക്കള്‍ തൂങ്ങി മരിച്ചതെന്നുമാണ് അച്ഛന്‍ കുല്‍ഭൂഷണ്‍ പൊലീസിനോട് പറഞ്ഞത്. താനും ഭാര്യയും കിടന്നുറങ്ങിയിരുന്ന മുറി പുറത്ത് നിന്ന് പൂട്ടിയ ശേഷം വീട്ടിലെ സ്റ്റൂള്‍ ഉപയോഗിച്ച് തൂങ്ങി മരിക്കുയായിരുന്നുവെന്നും അദ്ദേഹം പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

പുലര്‍ച്ചെ മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി മുതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. അതേസമയം കൊലപാതകവും ദുരഭിമാനക്കൊലയും അടക്കമുള്ള എല്ലാ സാധ്യതകളും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

കാരണം പുലര്‍ച്ചെ 4 മണിക്കു കുട്ടികളെ കാണാതായ വിവരം പൊലീസിനെ അറിയിക്കുന്നത് 6:45 മാത്രമാണ. വീട്ടുകാര്‍ പൊലീസിനെ അറിയിക്കാത്തതും സംശയത്തിനു ഉണ്ടാക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ പൂര്‍ണമായൊരു നിഗമനത്തിലെത്താന്‍ സാധിക്കൂ എന്ന് പോലീസ് വ്യക്തമാക്കി. മരിച്ച നിഷ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ തൂങ്ങി മരിക്കാനായി തിരഞ്ഞെടുത്ത മരം, അല്‍സ്‌തോണിയ സ്‌കോളാരിസ് ഒരു മനുഷ്യന്റെ കനം താങ്ങുന്നതല്ലെന്നു ശിവ് കുമാര്‍, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ഫാര്‍മര്‍ ഡയറക്ടര്‍ വ്യകതമാക്കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button