റിയാദ്: അഴിമതിക്കേസില്‍ അറസ്റ്റിലായ രണ്ടു രാജകുമാരന്മാരെ കൂടി സൗദി അറേബ്യ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. അവസാനമായി ജയിലില്‍ നിന്നും പുറം ലോകത്തെത്തിയത് മുന്‍ ഭരണാധികാരി അബ്ദുല്ല രാജാവിന്റെ മക്കളായ മിഷാല്‍ ബിന്‍ അബ്ദുള്ളയും ഫൈസല്‍ ബിന്‍ അബ്ദുള്ളയും.
അനധികൃത സ്വത്ത് സര്‍ക്കാരിനു കൈമാറിയതിനെ തുടര്‍ന്നാണ് രണ്ട് മാസത്തെ ജയില്‍ വാസത്തിനൊടുവില്‍ ഇരുവരെയും വിട്ടയച്ചത്. അതേസമയം, ഇവരുടെ മറ്റൊരു സഹോദരന് തുര്‍ക്കി ബിന്‍ അബ്ദുല്ല രാജകുമാരന് ഇപ്പോഴും തടവിലാണ്. അബ്ദുല്ല രാജാവിന്റെ മറ്റൊരു മകന് മിതെബിനെ 100 കോടി ഡോളറിന്റെ സ്വത്ത് വിട്ടുനല്‍കിയതിനെ തുടര്‍ന്നു കഴിഞ്ഞമാസം അവസാനം മോചിപ്പിച്ചിരുന്നു. അതേസമയം കേസില്‍ വിധി പറയുന്നത് ആറിലേക്ക് മാറ്റി.
റിയാദിലെ ഒരു ആഡംബര ഹോട്ടലിലാണ് രണ്ട് മാസമായി ഇവര്‍ തടവില്‍ കഴിഞ്ഞിരുന്നത്. അഴിമതി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നവംബറിലാണ് സൗദി രാജാവിന്റെ ഉത്തരവ് പ്രകാരം 200 രാജകുമാരന്മാരെയും മന്ത്രിമാരെയും ബിസിനസ് പ്രമുഖരേയും അടക്കം അഴിമതി നടത്തിയതിന് പിടിക്കുകയും റിയാദിലെ ആഡംബര ഹോട്ടലിലെ തടവറയില്‍ പാര്‍പ്പിക്കുകയും ചെയ്തത്.
സൗദിയിലെ ഏറ്റവും കരുത്തനായിരുന്ന ഭരണാധികാരി കിങ് അബ്ദുള്ളയുടെ നാലു മക്കളെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ മിതബ് ബിന്‍ അബ്ദുള്ളയെ കഴിഞ്ഞ മാസം നൂറു കോടി ഡോളറിന്റെ സ്വത്ത് തിരികെ നല്‍കിയതിനെ തുടര്‍ന്ന് മോചിപ്പിച്ചു.
Post Your Comments