നോക്കിയ 3310 ഫോണിന്റെ 4ജി പതിപ്പ് ഇറക്കാനുള്ള നീക്കവുമായി കമ്പനി. ആന്‍ഡ്രോയ്ഡ് ഫോര്‍ക്ക് പതിപ്പിന്‍റെ പിന്തുണയോടെ ആയിരിക്കും ഇതെന്നാണ് സൂചന. ഴിഞ്ഞ ഒക്ടോബറില്‍ 3ജി കണക്ടിവിറ്റിയോടെയുള്ള നോക്കിയ 3310 ഫോൺ പുറത്തിറക്കിയിരുന്നു. ചൈനയിലെ ടെലി കമ്യൂണിക്കേഷന്‍ ഡിവൈസ് റെഗുലേറ്ററി അതോററ്ററിയുടെ പരിശോധനയ്ക്ക് വേണ്ടി നല്‍കിയപ്പോഴാണ് നോക്കിയ 3310യുടെ 4ജി പതിപ്പ് പുറത്തായിരിക്കുന്നത്.
നോക്കിയ എസ് 30 പ്ലസ് എന്ന പ്ലാറ്റ്ഫോമിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിച്ചതെങ്കില്‍ ആന്‍ഡ്രോയ്ഡിലായിരിക്കും 3310 4ജി പതിപ്പ് പ്രവര്‍ത്തിക്കുക എന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ഇറക്കിയ മോഡലിന്‍റെ അതേ രൂപത്തിലായിരിക്കും 4ജി പതിപ്പ് എത്തുക.
Post Your Comments