പ്രിസ്റ്റീന: യുവാവ് വിഴുങ്ങിയ നോക്കിയ 3310 ഫോൺ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടർമാർ. കൊസൊവോയിലെ പ്രിസ്റ്റീനയിലാണ് സംഭവം. പ്രിസ്റ്റീന സ്വദേശിയായ 33കാരനാണ് ഫോൺ വിഴുങ്ങിയത്.
നോക്കിയ 2000ല്‍ അവതരിപ്പിച്ച ‘ബ്രിക്ക് ഫോണ്‍’ എന്ന പേരില്‍ പ്രശസ്തമായ നോക്കിയ 3310 ആണ് ഇയാള്‍ വിഴുങ്ങിയത്. ഫോണ്‍ വിഴുങ്ങിയതിന് പിന്നാലെ ഇയാള്‍ ആശുപത്രിയിലെത്തുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയില്‍ ഇയാളുടെ ശരീരത്തില്‍ മൂന്ന് ഭാഗങ്ങളായി ഫോണ്‍ കണ്ടെത്തി.
ഫോണിന്‍റെ ബാറ്ററിയും വിഴുങ്ങിയതിനാല്‍ ജീവന്‍ അപകടത്തിലാകുമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഡോ. സ്കെന്ഡെര് തെലാകുവിന്‍റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഫോണ്‍ പുറത്തെടുക്കുകയായിരുന്നു.
അതേസമയം തന്റെ ആദ്യ ഫോണായ നോക്കിയ 3310 ഒരിക്കലും കളയാൻ തോന്നാത്തതിലാണ് വിഴുങ്ങിയെതെന്ന് യുവാവ് ഡോക്ടർമാരോട് പറഞ്ഞതായാണ് റിപ്പോർട്ട്. വയറ്റില്‍നിന്ന് പുറത്തെടുത്ത ഫോണിന്‍റെയും യുവാവിന്‍റെ എക്സ്റേ റിപ്പോര്‍ട്ടിന്‍റെയും ചിത്രം ഡോക്ടര്‍മാർ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
Post Your Comments