ന്യൂഡല്‍ഹി: മാസംതോറുമുള്ള പാചക വാതക വില വര്‍ധനയില്‍ കേന്ദ്രത്തിന്റെ പുതിയ തീരുമാനം. വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് പ്രതിമാസം നാല് രൂപ കൂട്ടാനുള്ള തീരുമാനത്തില്‍ നിന്നും കേന്ദ്രം പിന്‍മാറി. കഴിഞ്ഞ ജൂണ്‍ ഒന്നുമുതലാണ് രണ്ടില്‍നിന്ന്, പ്രതിമാസം നാലുരൂപ വീതം കൂട്ടാന്‍ അനുമതി നല്‍കിയത്. അതേസമയം 2018 മാര്‍ച്ചോടെ സബ്‌സിഡി പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ ഉത്തരവാണു റദ്ദാക്കിയത്.
2016 ജൂലൈ ഒന്നുമുതല്‍ സിലിണ്ടറിനു (14.2 കിലോഗ്രാം) പ്രതിമാസം രണ്ടുരൂപ വീതം കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇങ്ങനെ പത്തുവട്ടം വില കൂട്ടുകയും ചെയ്തിരുന്നു. എന്നാല്‍, ഒക്ടോബര്‍ മുതല്‍ വില കൂട്ടുന്നത് നിര്‍ത്തിവച്ചിരുന്നു. പാവങ്ങള്‍ക്കു സൗജന്യ പാചകവാതകം നല്‍കാനുള്ള പദ്ധതിയും മറുഭാഗത്തു മാസാമാസം വിലവര്‍ധനയും എന്ന വൈരുധ്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണു ഇത്തരമൊരു നടപടി.
Post Your Comments