CricketLatest NewsNewsSports

വിമാന കമ്പനിക്ക് എതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരം രംഗത്ത്

ദുബായ്: വിമാന കമ്പനിക്ക് എതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ രംഗത്ത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു വേണ്ടി ദുബായില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്കുള്ള കണക്ഷന്‍ ഫ്‌ളൈറ്റില്‍ പോകനായി എത്തിയ ധവാന്റെ ഭാര്യ ആയിഷയേയും കുട്ടികളേയും എമിറേറ്റ്‌സ് എയര്‍ലൈന്‍ അധികൃതര്‍ യാത്ര ചെയാന്‍ സമ്മതിച്ചില്ല. ഇതിനു പറഞ്ഞ കാരണം കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റും മറ്റു ചില രേഖകളും കൈവശം കരുതിയില്ലെന്നാണ്.

ഇതിനു എതിരെ ശക്തമായ പ്രതികരണവുമായി ശിഖര്‍ ധവാന്‍ രംഗത്ത് വന്നു. എമിറേറ്റ്‌സ് അധികൃതരുടെ തികച്ചും അണ്‍പ്രൊഫഷണലാണ്. മക്കളും ഭാര്യയും സംഭവത്തെ തുടര്‍ന് ദുബായില്‍ താമസിക്കുകയാണ്. അവിടെ ഇനി സര്‍ട്ടിഫിക്കറ്റുകള്‍ എത്തിയിട്ടു വേണം യാത്ര തുടരാന്‍. എന്തു കൊണ്ടാണ് വിമാന കമ്പനി അധികൃതര്‍ മുംബൈയില്‍ നിന്ന് വിമാനത്തില്‍ കയറുന്നതിന് ഈ രേഖകള്‍ ചോദിക്കാതിരുന്നതെന്ന് ധവാന്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button