Latest NewsNewsIndia

കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതിയില്‍ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഇടുക്കി ജില്ലയിലുള്ള കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതിയില്‍ മാറ്റം വരുത്താനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. വിസ്തൃതിയില്‍ മാറ്റം വരുത്തണമെങ്കില്‍ വനം, വന്യജീവി ബോര്‍ഡിന്റെ അനുമതി വേണന്നും കേന്ദ്രം അറിയിച്ചു. ലോക്സഭയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര വനം – പരിസ്ഥിതി മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2006 ലാണ് കുറിഞ്ഞി സങ്കേതത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുവരെയും അന്തിമ വിജ്ഞാപനം ഇറക്കിയിട്ടില്ല. അതേസമയം റിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും മൂന്നംഗ സമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button