മൂന്നാര്‍:നീലക്കുറിഞ്ഞി ഉദ്യാന സന്ദർശനത്തിനായി മന്ത്രിമാർ ഇന്ന് മൂന്നാറിലേക്ക്. റവന്യൂ, വനം വകുപ്പ് മന്ത്രിമാര്‍ക്ക് പുറമേ സ്ഥലത്തെ മന്ത്രിയെന്ന നിലയില്‍ എം.എം മണിയും സ്ഥലം സന്ദര്‍ശിക്കും.ഉദ്യാനത്തിന്റെ അതിർത്തി നിർണയവുമായി ബന്ധപ്പെട്ടാണ് സന്ദർശനം.ഈ മേഖലയില്‍ വരുന്ന ജനവാസ കേന്ദ്രങ്ങള്‍ സംഘം പരിശോധിക്കും. ഉദ്യാന വിഷയത്തിൽ നാളെ ഉന്നതതല യോഗം ചേരും
യോഗത്തില്‍ ഇടുക്കി എംപി, ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിര്‍ത്തി അളന്നുതിട്ടപ്പെടുത്താനാണ് റവന്യൂ വകുപ്പിന്‍റെ തീരുമാനം. വര്‍ഷങ്ങള്‍ക്കുമുന്പ് ഇതിനായി സ്വീകരിച്ച നടപടികള്‍ എങ്ങുമെത്താത്ത സാഹചര്യത്തില്‍ മന്ത്രിമാര്‍ നേരിട്ടുതന്നെ നടപടികള്‍ക്ക് നേതൃത്വം നല്‍കാനിറങ്ങുന്നെന്നാണ് സര്‍ക്കാര്‍ വ്യാഖ്യാനം.
Post Your Comments