KeralaLatest NewsNews

തിരുവൈരാണിക്കുളം മഹോത്സവത്തിന് ഗ്രീന്‍ പ്രോട്ടോകോള്‍ പ്ലാസ്റ്റിക് നിരോധനം ലംഘിക്കുന്നവര്‍ക്ക് വന്‍ തുക പിഴ

കൊച്ചി: തിരുവൈരാണിക്കും ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തിന് ഹരിതനടപടിക്രമം – ഗ്രീന്‍ പ്രോട്ടോകോള്‍ ബാധകമാക്കി ജില്ലാ കളക്ടറുടെ ഉത്തരവ്. ജനുവരി 01 മുതല്‍ 12 വരെയാണ് ശ്രീമൂലനഗരം പഞ്ചായത്തിലെ തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നത്. ഹരിത നടപടിക്രമത്തിന്റെ ഭാഗമായി തിരുവൈരാണിക്കുളത്തും പരിസരത്തും പ്ലാസ്റ്റിക് ക്യാരിബാഗുകള്‍, ടിന്നുകള്‍, ക്യാനുകള്‍, വിവിധ തരത്തിലുള്ള പ്ലാസ്റ്റിക് പാത്രങ്ങള്‍ എന്നിവയുടെ ഉപയോഗം കേരള പൊലീസ് നിയമത്തിലെ 80-ാം വകുപ്പ് പ്രകാരം കളക്ടര്‍ നിരോധിച്ചു. പരിസ്ഥിതി മലിനീകരണം തടയുന്നതിനാണ് ഈ നടപടി. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ പതിനായിരം രൂപ വരെ പിഴ ചുമത്തും.
ഭക്ഷണപദാര്‍ത്ഥങ്ങളുടെയും ശീതളപാനീയങ്ങളുടെയും പാക്കറ്റുകള്‍ കുന്നുകൂടി ഗുരുതരമായ മാലിന്യപ്രശ്നങ്ങള്‍ തിരുവൈരാണിക്കുളത്തും പരിസരത്തും ഉടലെടുത്തതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം ഇതില്‍ ഇടപെട്ടത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി കളക്ടര്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. കുടിവെള്ളം, ഭക്ഷണം എന്നിവ പരിസ്ഥിതി സൗഹൃദപരമായ രീതിയില്‍ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
റൂറല്‍ ജില്ലാ പൊലീസ് മേധാവി, ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഒ, ശ്രീമൂലനഗരം പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കാണ് ഉത്തരവ് നടപ്പാക്കാനുള്ള ചുമതല.
 

shortlink

Related Articles

Post Your Comments

Related Articles


Back to top button