KeralaLatest NewsNews

ഗുണമേന്മയുള്ള ഇറച്ചിക്കോഴി ലഭ്യമാക്കാൻ പുതിയ പദ്ധതിയുമായി കുടുംബശ്രീ

പത്തനംതിട്ട: ജില്ലാ കുടുംബശ്രീ മിഷന്‍റെ നേതൃത്വത്തില്‍ കുടുംബശ്രീ ചിക്കന്‍ എന്ന പേരില്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ ആരംഭിക്കും. കുടുംബശ്രീ അംഗങ്ങള്‍ക്ക് അധിക വരുമാനം ലഭ്യമാക്കുന്നതിനൊപ്പം ഗുണമേന്മയുള്ളതും സുരക്ഷിതവുമായ ഇറച്ചിക്കോഴിയെ നാട്ടില്‍തന്നെ ഉത്പാദിപ്പിക്കുകയും അമിതവിലക്കയറ്റം തടയുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ഉത്പാദിപ്പിക്കുന്ന കോഴികളെ കുടുംബശ്രീ ചിക്കന്‍ എന്ന പേരില്‍ വിപണിയില്‍ ലഭ്യമാക്കും. ആദ്യഘട്ടമായി ജില്ലയില്‍ 10 കോഴിയിറച്ചി വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ രണ്ട് കാറ്റഗറികളിലായാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. നിലവില്‍ 1000 കോഴികളെ വളര്‍ത്താന്‍ സാധ്യതയുള്ള വ്യക്തിഗത സംരംഭമായും കുറഞ്ഞത് 250 കോഴികളെ വളര്‍ത്താന്‍ സാധ്യതയുള്ള നാല് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പായി തിരിച്ച് ഒരു ഗ്രൂപ്പിന് കുറഞ്ഞത് 1000 കോഴികളുള്ള ഗ്രൂപ്പ് സംരംഭമായും ഈ പദ്ധതിയില്‍ അംഗമാവാം.

കാറ്റഗറി ഒന്നിലെ വ്യക്തിഗത സംരംഭങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നിലവിലുള്ള പഞ്ചായത്തിരാജ് മാനദണ്ഡ പ്രകാരം 1000 കോഴികളെ വളര്‍ത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വ്യക്തിഗതമായി ഉറപ്പാക്കണം. കാറ്റഗറി രണ്ടണ്‍ിലെ സി.ഐ.ജി/ഗ്രൂപ്പ് സംരംഭ പ്രകാരം കുറഞ്ഞത് 250 കോഴികളെ വളര്‍ത്തുന്നതിനുള്ള അടിസ്ഥാന സൗകര്യം ഗ്രൂപ്പിലെ ഓരോ അംഗത്തിനും ഉണ്ടണ്‍ായിരിക്കണം. നാല് അംഗങ്ങളുള്ള ഗ്രൂപ്പുകളായിട്ടായിരിക്കണം സി.ഐ.ജികള്‍ രുപീകരിക്കേണ്‍ണ്ടത്. നിലവില്‍ ഇറച്ചിക്കോഴി വളര്‍ത്തലില്‍ ഉള്‍പ്പെട്ടിരിക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കും. അതത് സിഡിഎസില്‍ രജിസ്റ്റര്‍ ചെയ്ത സംരംഭത്തെ ജീവ ടീം ഇവാലുവേഷന്‍ ചെയ്യും.

സംരംഭത്തിന് ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണ്. സാമ്പത്തിക രജിസ്റ്റര്‍, തീറ്റ, കോഴിക്കുഞ്ഞിനെ വാങ്ങുന്നതിന്‍റെയും വില്‍ക്കുന്നതിന്‍റെയും രജിസ്റ്ററുകള്‍ സൂക്ഷിക്കണം. കുടുംബശ്രീ വ്യക്തിഗത യൂണിറ്റ് ആരംഭിക്കുന്നതിന് സിഐഎഫായി ഒരു ലക്ഷം രൂപ, ജോയിന്‍റ് ലയബിലിറ്റി ഗ്രൂപ്പ് (ജെഎല്‍ജി) കളായി കാറ്റഗറി രണ്ടണ്‍ില്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് സിഐഎഫ് ആയി ഒരു ലക്ഷം രൂപ എന്നിങ്ങനെയുളള വായ്പാ സഹായങ്ങള്‍ കുടുംബശ്രീ മിഷനില്‍ നിന്നും ലഭ്യമാക്കും. അതത് സിഡിഎസുകളിലുടെയായിരിക്കും തുക നല്‍കുന്നത്. ഒരു വര്‍ഷം കൊണ്ട് നാല് ശതമാനം പലിശയുള്‍പ്പെടെ വായ്പ തിരിയ്ച്ചടക്കണം. സിഐഎഫ് ആയി ലഭിക്കുന്ന തുക ഉപയോഗിച്ച് കോഴി, തീറ്റ, ഉപകരണങ്ങള്‍ എന്നിവ വാങ്ങാം. നിലവില്‍ ഇറച്ചിക്കോഴി വളര്‍ത്തലിന് അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള കുടുംബശ്രീ അംഗങ്ങളായിട്ടുള്ള വ്യക്തികളെയാണ് കാറ്റഗറി ഒന്നില്‍ ഉള്‍പ്പെടുത്തി തിരഞ്ഞെടുക്കുന്നത്. നാല് അംഗങ്ങളുള്ള ഒരു സിഡിഎസ് പരിധിയില്‍ നിന്ന് കാറ്റഗറി രണ്ടിലേക്ക് അപേക്ഷ നല്‍കാം. ഇറച്ചിക്കോഴി വളര്‍ത്തലില്‍ താത്പര്യമുള്ള, വീടുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 15 സെന്‍റ് സ്ഥലമെങ്കിലും ലഭ്യമാക്കാന്‍ സാധ്യതയുള്ള അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും കാറ്റഗറി രണ്ടിലേക്ക് അപേക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button