KeralaLatest NewsNews

മാർ ആലഞ്ചേരിക്കെതിരായ ഭൂമിയിടപാട് കേസ്: സഭയിൽ ഭിന്നത : അന്തിമ റിപ്പോര്‍ട്ട് ഞായറാഴ്ച

കൊച്ചി: സിറോ മലബാര്‍ സഭയില്‍ അടുത്തിടെ ഉയര്‍ന്ന ഭൂമി വില്‍പന വിവാദം സഭയെ പിടിച്ചുലക്കുകയാണ്. സഭയിലെ വിശ്വാസികള്‍ക്കും വൈദികര്‍ക്കുമിടയില്‍ സജീവ ചര്‍ച്ചയായ വിവാദം സംബന്ധിച്ച്‌ പഠിച്ച സമിതിയുടെ സമ്പൂര്‍ണ റിപ്പോര്‍ട്ട് ഞായറാഴ്ച സമര്‍പ്പിക്കും.സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേയാണ് ഭൂമിവില്പന സംബന്ധിച്ച ആരോപണം ഉയര്‍ന്നത്.

വിവാദമുയര്‍ന്നതിനു പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട മാര്‍ ആലഞ്ചേരി അടിയന്തര ആന്‍ജിയോപ്ലാസ്റ്റിക്കുശേഷം പൂര്‍ണവിശ്രമത്തിലാണ്. വിവിധ സംരംഭങ്ങള്‍ തുടങ്ങാനായി ബാങ്കുകളില്‍നിന്നു വായ്പയെടുത്ത 90 കോടി രൂപ തിരിച്ചടയ്ക്കാനായി നടത്തിയ ഭൂമിവില്‍പ്പന സഭയ്ക്ക് 19 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണം 25 വര്‍ഷത്തിനിടയില്‍ സഭ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി വളര്‍ന്നു.

ഭൂമി വില്‍പ്പന തീരുമാനിച്ച യോഗത്തില്‍ മാര്‍ ആലഞ്ചേരി പങ്കെടുത്തിരുന്നില്ല. സഹായമെത്രാന്മാരുടെ യോഗത്തിലുണ്ടായ തീരുമാനത്തിന്റെ പേരില്‍ അദ്ദേഹത്തെ ക്രൂശിക്കുന്നതു ശരിയല്ലെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. വിശ്വാസികള്‍ ഉള്‍പ്പെട്ട സമിതികളിലൊന്നും ഭൂമിവില്‍പ്പനയെപ്പറ്റി ചര്‍ച്ച നടന്നിട്ടില്ല.മേജര്‍ ആര്‍ച്ച്‌ ബിഷപ് സ്ഥാനം ഒഴിയാന്‍ മാര്‍ ആലഞ്ചേരി സിനഡ് യോഗത്തില്‍ താല്‍പര്യമറിയിക്കുമെന്നാണു സൂചന.

എന്നാല്‍, അദ്ദേഹത്തിനു വേണ്ടി ഉചിതമായ മറ്റൊരു സ്ഥാനം കണ്ടെത്തേണ്ടതിനാല്‍ ധൃതിയില്‍ തീരുമാനത്തിനു സാധ്യതയില്ല.കൊച്ചി നഗരമധ്യത്തില്‍ കോടികള്‍ വിലയുള്ള ഭൂമി തുച്ഛവിലയ്ക്കു വിറ്റ് പകരം വനമേഖലയില്‍ സ്വന്തം പേരില്‍ വിലകുറഞ്ഞ ഭൂമി വാങ്ങിയെന്നാണ് മാര്‍ ആലഞ്ചേരിക്കെതിരേ ഉയരുന്ന പ്രധാന ആക്ഷേപം. ആധാരമെഴുതിയിട്ടും പറഞ്ഞുറപ്പിച്ച പണം നല്‍കാതെ ഇടപാടുകാര്‍ സഭയെ വഞ്ചിച്ചെന്ന ആരോപണവുമുണ്ട്.

ഫിനാന്‍സ് കൗണ്‍സിലിനെ കബളിപ്പിച്ച്‌ ചിലര്‍ ഒരുക്കിയ കെണിയില്‍ കര്‍ദിനാള്‍ വീണെന്നു പറയുന്നവരുമുണ്ട്.  നാനൂറോളം വൈദികരില്‍ ഭൂരിപക്ഷത്തിന്റെയും മാനസികപിന്തുണ ആലഞ്ചേരിയിലെ എതിർക്കുന്നവർക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button