Latest NewsIndiaNews

ഗോവയിൽ അവധിക്കാലം അടിച്ചു പൊളിച്ച് റിട്ടയര്‍മെന്‍റ് ജീവിതം ആസ്വദിച്ച് സോണിയ ഗാന്ധി

പനജി: പതിവില്‍ നിന്നും വിപരീതമായി ഇപ്രാവശ്യം അവധിക്കാലം അടിച്ചുപൊളിക്കുന്നത് രാഹുല്‍ ഗാന്ധിയല്ല, സോണിയാ ഗാന്ധിയാണ്. ഇത്രയും കാലം തനിക്ക് അന്യമായിരുന്ന അവധിക്കാലം സോണിയ സൈക്കിളിംഗിലും യോഗയും വായനയുമായാണ് ആഘോഷിക്കുന്നത്. തന്‍റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായ ലീലാ റിസോര്‍ട്ടിലാണ് ഇവര്‍ ഇപ്പോഴുള്ളത്. മകന് സ്ഥാനമേല്‍പ്പിച്ച സോണിയ വളരെയധികം സന്തോഷവതിയാണ്.

ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ് പ്രസിഡന്‍റായി സേവനമനുഷ്ഠിച്ചതിന് ശേഷം മകന് ചെങ്കോല്‍ കൈമാറി സ്വസ്ഥമായി റിട്ടയര്‍മെന്‍റ് ജീവിതം ആസ്വദിക്കുകയാണ് ഇപ്പോള്‍ സോണിയ. ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം കൂടിയ സമയത്തും ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ള സോണിയയോട് നഗരം വിടാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.

അന്നും രണ്ടാഴ്ച ഈ റിസോര്‍ട്ടിലാണ് സോണിയ തങ്ങിയത്. വളരെയടുത്ത സുഹൃത്തുക്കളോടൊത്ത് യോഗയും വായനയുമായാണ് അവധി ആഘോഷം.

shortlink

Related Articles

Post Your Comments

Related Articles


Back to top button