എല്ലാ പെണ്‍കുട്ടികളും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ദിവസേന 50-100 മുടി കൊഴിയുന്നത് സാധാരണമാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ വസ്ത്രത്തിലും തലയിണയിലുമൊക്കെ കുറച്ച് മുടി കാണപ്പെടുന്നത് അത്ര കാര്യമാക്കേണ്ട വിഷയമല്ല. എന്നാല്‍ അമിതമായ മുടി കൊഴിച്ചില്‍ നിസാരമാക്കുരുത്. ഇവിടെയിതാ, നിങ്ങളുടെ മുടി ഏറെ ആരോഗ്യകരമാണെന്നതിനുള്ള 5 ലക്ഷണങ്ങള്‍…
1, ചെറുതായുള്ള മുടികൊഴിച്ചില്‍- ആദ്യം പറഞ്ഞതുപോലെയുള്ള മുടി കൊഴിച്ചില്‍ ആരോഗ്യമുള്ള മുടിയുടെ ലക്ഷണമാണ്. അതായത്, ദിവസം അമ്പതു മുതല്‍ 100 മുടി വരെ ഏതൊരാളിലും കൊഴിയാറുണ്ട്. ഇത് ഒട്ടും കാര്യമാക്കേണ്ടതില്ലെന്ന് മാത്രമല്ല, നല്ല മുടിയുടെ ലക്ഷണമാണ് കണക്കാക്കുകയും ചെയ്യാം. ബലക്കുറവ് ഉള്ള മുടികളാണ് ഇത്തരത്തില്‍ കൊഴിഞ്ഞുപോകുന്നത്.
2, വളരുന്ന മുടി- സാധാരണഗതിയില്‍ ഒരു മാസം മുടി 1.5 സെന്റി മീറ്റര്‍ മുതല്‍ 2 സെന്റി മീറ്റര്‍ വരെ വളരും. സ്ഥായിയായുള്ള വളര്‍ച്ച മുടി ആരോഗ്യകരമാണെന്നതിന്റെ ലക്ഷണമാണ്.
3, മുടിയുടെ വലിവ്- മുടി നന്നായി പിടിച്ചു വലിച്ചാലും മുറിയാതെയിരിക്കുന്നത് ആരോഗ്യ ലക്ഷണമായി കണക്കാക്കാം.
4, മുടിയുടെ കടുപ്പം- കടുപ്പം മുടിയുടെ ആരോഗ്യത്തിന്റ ലക്ഷണമാണ്.
5, ഈര്‍പ്പമുള്ള മുടി- വരണ്ട മുടി ആരോഗ്യകരമല്ല. എന്നാല്‍ മുടിയിലെ ഈര്‍പ്പം, അതിന്റെ ആരോഗ്യത്തിന്റെ ലക്ഷണമാണ്.
Post Your Comments