ദുബായ്: 15 വയസുകാരിയെ വേശ്യാവൃത്തിയിലേക്ക് നയിക്കാൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. 5 വർഷം തടവും ഒരു ലക്ഷം ദിർഹവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ബംഗ്ലാദേശി സ്വദേശിയായ യുവതിയും 2 പുരുഷന്മാരുമാണ് പിടിയിലായത്. പെൺകുട്ടിയെ മൂന്ന് പേരും ഒരു ഫ്ലാറ്റിൽ പൂട്ടിയിടുകയും ആ ഫ്ലാറ്റ് വേശ്യാവൃത്തിക്കായി ഉപയോഗിച്ചുവെന്നും പോലീസ് വ്യക്തമാക്കി.
ജോലി വാഗ്ദാനം ചെയ്ത് പതിനഞ്ചുകാരിയെ കാറിൽ മറ്റ് പെൺകുട്ടികളോടൊപ്പം കൂട്ടിക്കൊണ്ടുപോയി ഫ്ലാറ്റിൽ കൊണ്ടുപോയി പൂട്ടിയിടുകയും ഉപദ്രവിക്കുകയുമായിരുന്നെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments