ന്യുഡല്‍ഹി: പാകിസ്ഥാനില്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തിന് നേരിട്ട അപമാനത്തില്‍ വിവാദ പരാമര്‍ശവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍. കുല്‍ഭൂഷന്റെ കുടുഗബത്തെ പാകിസ്താന്‍ ക്രിമിനലുകളെ പോലെ പരിഗണിച്ചതിനെ രാജ്യം മുഴുവന്‍ എതിർത്തിരുന്നു. എന്നാൽ പാകിസ്താനെ വിമര്‍ശിക്കുന്നതിനു പകരം കേന്ദ്രസര്‍ക്കാരിനെ അടിക്കാനുള്ള ആയുധമാക്കി മാറ്റുകയാണ് നരേഷ് ചെയ്തത്.
‘പാകിസ്താന്‍ ഭീകരനെന്ന് കരുതുന്നയാളെ ഭീകരനെ പോലെ തന്നെ അവര്‍ പരിഗണിച്ചു. ഇതേരീതിയില്‍ വേണം ഭീകരരെ ഇന്ത്യയും പരിഗണിക്കാന്‍’ എന്നാണ് അഗര്‍വാളിന്റെ പരാമര്‍ശം. അഗര്‍വാള്‍ വിവാദ പരാമര്‍ശം നടത്തിയത് എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്. എന്നാല്‍ പിന്നീട് അദ്ദേഹം താന്‍ പാകിസ്താന്‍ അനുകൂല പരാമര്‍ശമല്ല നടത്തിയതെന്നും പറഞ്ഞു.
ജാദവിന്റെ അറസ്റ്റിനെ നേരത്തെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ അമ്മാവനുമായ മുസ്തഫ കമാലും ന്യായീകരിച്ചിരുന്നു. ഏതൊരു രാജ്യവും സ്വീകരിക്കുന്ന നടപടിയാണിതെന്നായിരുന്നു കമാലിന്റെ നിലപാട്.
Post Your Comments