Latest NewsIndia

സീറ്റ് നിഷേധിച്ചു: പാർട്ടി ഓഫീസിനു മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് സമാജ് വാദി പാർട്ടി ലീഡർ

ലഖ്‌നൗ: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി ഓഫിസിന് മുന്നില്‍ ആത്മഹത്യ ശ്രമിച്ച്‌ സമാജ് വാദി പാര്‍ട്ടി നേതാവ് .അലിഗഢിലെ നേതാവായ ആദിത്യ താക്കൂറാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ലഖ്നൗവിലെ വിക്രമാദിത്യ മാര്‍ഗിലെ പാര്‍ട്ടി ആസ്ഥാനത്തിന് മുമ്പില്‍ ഞായറാഴ്ച രാവിലെയായിരുന്നു നേതാവിന്റെ ആത്മഹത്യ ശ്രമം.

പാര്‍ട്ടി ഓഫിസിന് മുമ്പിലെത്തിയ ആദിത്യ താക്കൂര്‍ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തന്‍ ശ്രമിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസും ചേര്‍ന്നാണ് ഇദ്ദേഹത്തെ പിന്തിരിപ്പിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്നെ അവഗണിച്ച്‌ പുറത്തുനിന്നുള്ളവര്‍ക്ക് സീറ്റ് നല്‍കിയെന്നും ക്രിമിനല്‍ പശ്ചാത്തലം ഇല്ലാതിരുന്നിട്ടും മത്സരിക്കാന്‍ അവസരം നല്‍കിയില്ലെന്നും ആദിത്യ താക്കൂര്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button