Latest NewsNewsIndia

ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിനായി സോഫിയ വരുന്നു

മുംബൈ: ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്റെ പൗരത്വം നേടിയ ഹ്യൂമനോയിഡ് റോബോട്ട് ആയ സോഫിയ ഇന്ത്യയിലേക്ക് എത്തുന്നു. ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്നോളജി സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മേളയായ ടെക്ക് ഫെസ്റ്റില്‍ പങ്കെടുക്കാൻ ഡിസംബര്‍ 30നാണ് സോഫിയ എത്തുന്നത്. ഡിസംബര്‍ 29 മുതല്‍ 31 വരെയാണ് ടെക്ക് ഫെസ്റ്റ് നടക്കുന്നത്.

ഒരു മണിക്കൂര്‍ നേരം സദസ്സുമായി ആശയവിനിമയം നടത്തുന്ന സോഫിയ ആ ദിവസം മുഴുവന്‍ ഐഐടി ക്യാമ്പസിലുണ്ടാകും.ട്വിറ്ററില്‍ #AskSophia എന്ന ഹാഷ്ടാഗില്‍ നിങ്ങൾക്ക് സോഫിയയോട് ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നിര്‍മിച്ച സോഫിയ എന്ന റോബോട്ടിന് ഒക്ടോബറിലാണ് സൗദി അറേബ്യ പൗരത്വം നല്‍കിയത്.

shortlink

Related Articles

Post Your Comments


Back to top button