കൊച്ചി: ലോകത്തെ ആദ്യ ഹ്യൂമനോയ്ഡ് റോബോട്ടായ സോഫിയ ഇന്ന് കൊച്ചിയിൽ. അന്താരാഷ്ട്ര അഡ്വര്‍ടൈസിങ് അസോസിയേഷന്‍റെ ആഗോള ഉച്ചകോടിയുടെ സമാപന ദിവസം കൊച്ചിയെ അതിശയിപ്പിക്കാനാണ് സോഫിയ എത്തും. ലോകത്തെ ആദ്യ ഹ്യൂമനോയ്ഡ് റോബോട്ടായ സോഫിയയാണ് ആ അതിഥി.
കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ലുലു ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററിലാണ് ഇന്ന് സോഫിയ സംസാരിക്കുക. റോബോട്ടുകളും മനുഷ്യരും: മിത്രങ്ങളോ ശത്രുക്കളോ? എന്ന വിഷയത്തിലാകും സോഫിയ പ്രഭാഷണം നടത്തുക. കേരളത്തില്‍ ആദ്യമായാണ് സോഫിയ എത്തുന്നത്.
വൈകിട്ട് ആറിനാണ് അഡ്വര്‍ടൈസിങ് അസോസിയേഷന്‍ ആഗോള ഉച്ചകോടിയുടെ സമാപന ചടങ്ങുകള്‍ നടക്കുക. മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരമായിരുന്ന ആന്ദ്രേ അഗാസി, ബോളിവുഡ് താരം ദീപിക പദുകോണ്‍ എത്തിവരും ഇന്ന് ഉച്ചകോടിയില്‍ സംസാരിക്കും.
Post Your Comments