International

സാം എബ്രഹാമിന്റെ മരണം കൊലപാതകം ആണോ എന്ന് സംശയിക്കാന്‍ ആദ്യത്തെ തെളിവ് ഇതായിരുന്നു

മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാമിനെ ഭാര്യ സോഫിയയും കാമുകനായ അരുണ്‍ കമലാസനനും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ ഇരുവർക്കും കോടതി ശിക്ഷ വിധിച്ചിരിക്കുകയാണ്. സാധാരണ മരണം എന്ന് കരുതിയിരുന്ന സാമിന്റേത് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത് സൊഫീയ ഒളിപ്പിച്ച ഈ തെളിവുകൾ തന്നെ. സോഫിയയും അരുണും തമ്മിലുള്ള ബന്ധത്തിന് തെളിവായി ഇരുവരുടെയും ഡയറിക്കുറിപ്പുകളാണ് പ്രോസിക്യൂഷന്‍ ജൂറിക്കു മുന്നില്‍ ഹാജരാക്കിയത്.

2013 ജനുവരി മുതല്‍ സോഫിയ ഡയറിക്കുറിപ്പുകള്‍ എഴുതിയിരുന്നു. ഇംഗ്ലീഷ്, ഹിന്ദി മലയാളം എന്നീ ഭാഷകളിലായാണ് സോഫിയ ഡയറി എഴുതിയിരിക്കുന്നത്. ‘ഒരു രഹസ്യം ഉള്ളതുകൊണ്ടാണ് ഈ ഡയറി എഴുതുന്നതെന്നും, അത് പിന്നീട് പറയാമെന്നും’ അരുണിനോട് എന്ന പോലെ ഈ ഡയറിയില്‍ സോഫിയ എഴുതിയിട്ടുണ്ട്. യുഎഇ എക്‌സ്‌ചേഞ്ച് ഉദ്യോഗസ്ഥനായിരുന്ന സാമിനെ (35) മെല്‍ബണിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത് 2015 ഒക്ടോബറിലാണ്. ഭാര്യ സോഫിയ സാമിനു നല്‍കാന്‍ സയനൈഡ് കലര്‍ത്തിയ ജ്യൂസ് തയാറാക്കുമ്പോള്‍ അയാള്‍ ഏഴുവയസ്സുകാരന്‍ മകനൊപ്പം ഉറക്കത്തിലായിരുന്നു.

ചിലപ്പോള്‍ കാവ്യാത്മകമായും മറ്റുചിലപ്പോള്‍ അലസമായും കുറിച്ച ഡയറി. സോഫിയയുടെ ഡയറിയിലെ ചില പരാമര്‍ശങ്ങള്‍ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. കൃത്യത്തിനു ശേഷവും അരുണും സോഫിയയും അടുത്തിടപഴകിയിരുന്നു. അതേസമയം, അതു മറ്റുള്ളവരുടെ ശ്രദ്ധയില്‍പെടാതിരിക്കാനും ശ്രദ്ധിച്ചു. സാമിന്റെ കാറിന്റെ ഉടമസ്ഥാവകാശം സോഫിയ അരുണിന്റെ പേരിലേക്കു മാറ്റിയെന്നും പൊലീസ് കണ്ടെത്തി. സാമിനു ഹൃദയാഘാതമുണ്ടായതായി സോഫിയ വിളിച്ചുപറയുന്ന ഫോണ്‍കോള്‍ കോടതി കേട്ടു. അതില്‍ സോഫിയ അലമുറയിടുന്നതു വ്യക്തമായി കേള്‍ക്കാമായിരുന്നു.

ആയിരക്കണക്കിനു ഫോണ്‍കോള്‍ റെക്കോഡുകള്‍ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വിലയിരുത്തി. ടെലി-സൈബര്‍ കുറ്റാന്വേഷകരുടെ രീതിയാണിത്. ദിവസത്തിലെ ആദ്യ കോള്‍, കോള്‍ ദൈര്‍ഘ്യം, തുടര്‍ച്ചയായ ചെറു സംഭാഷണങ്ങള്‍ എന്നിവയൊക്കെ നിരീക്ഷിക്കും. അങ്ങനെയാണ് പ്രോസിക്യൂഷന്‍ കൊലപാതകം തെളിയിച്ചത്. സോഫിയയെ പോലെ അരുണ്‍ കമലാസനനും സമാനമായ തരത്തില്‍ മറ്റൊരു ഡയറി എഴുതിയിരുന്നു. പ്രണയച്ചതിയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ വാദമാണ് കോടതി അംഗീകരിക്കുന്നു.

അരുണ്‍ കമലാസനന്റെ മറ്റൊരു കാമുകിയായിരുന്നു വിവരം പൊലീസിനെ അറിയിച്ചത്. തനിക്ക് അരുണിനെ നഷ്ടമാകുമെന്ന തിരിച്ചറിവായിരുന്നു ഈ വിദേശ മലയാളിയെ തുറന്നു പറച്ചിലിന് തയ്യാറാക്കിയതെന്നാണ് സൂചന. . 2016 ഒക്ടോബറിലായിരുന്നു മെല്‍ബണിലെ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായ സാം മാത്യൂസ് കൊല്ലപ്പെടുന്നത്. ഹൃദയാഘാതമയിരുന്നു മരണ കാരണം എന്നു ഭാര്യ സേഫിയ എല്ലാവരേയും വിശ്വസിപ്പിച്ചു. എന്നാല്‍ തന്റെ കാമുകന്‍ അരുണ്‍ കമലാസനൊപ്പം ജീവിക്കാന്‍ ഇരുവരും ചേര്‍ന്നു സാമിനെ കൊലപ്പെടുത്തുകയായിരുന്നു.

അപ്പോഴാണ് പൊലീസിന് അജ്ഞാത ഫോണ്‍ വിളി എത്തിയത്. സോഫിയയുടെ ചെയ്തികള്‍ നിരീക്ഷിച്ചാല്‍ കൊലയ്ക്ക് ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം. ഇതാണ് കേസില്‍ വഴിത്തിരിവായത് ഇതോടെ കള്ളി പൊളിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button