തിരുവനന്തപുരം ; സംസ്ഥാനത്തെ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കുളത്തൂപ്പുഴ, വിളക്കുപാറ, ആര്യങ്കാവ്, കോന്നി, തിരുവല്ല, കൊട്ടാരക്കര, തെന്‍മല, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 2.2 രേഖപ്പെടുത്തിയ നേരിയ ഭൂചലനം ആണ് ഉണ്ടായത്. മൂന്ന് സെക്കന്‍ഡ് നേരം മാത്രം നീണ്ട് നിന്ന ഭൂചലനത്തില്‍ നിരവധി വീടുകളുടെ ഓടുകള്‍ ഇളകി വീണു. കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Post Your Comments