Latest NewsKeralaNews

പേരൂർക്കടയിലെ കൊലപാതക കാരണം ഞെട്ടിപ്പിക്കുന്നത് : മകനെ കൂടുതൽ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ സ്ത്രീയെ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകനെ കൂടുതൽ ചോദ്യം ചെയ്തു പോലീസ്. അതെ സമയം കത്തിക്കരിഞ്ഞ മൃതദേഹം ദീപയുടേത് തന്നെയാണെന്ന് ഉറപ്പിക്കാനായി ഡി എൻ എ പരിശോധനയ്ക്കായി ഒരുങ്ങുകയാണ് അധികൃതർ. ദീപ അശോകിന്റെ മകനായ അക്ഷയിലെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം തുടരുന്നത്. തുടര്‍ച്ചയായി മൊഴിമാറ്റി പറയുന്ന അക്ഷയ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പോലീസിന് സംശയംഉണ്ട്.

മകന്റെ സംശയ രോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നു. ഭര്‍ത്താവും, മകളും വിദേശത്തുളള ദീപാ അശോക് മകനായ അക്ഷയുമായിട്ടാണ് വീട്ടില്‍ താമസം. കഴിഞ്ഞ കുറെ നാളുകളായി താനും മാതാവായ ദീപയും തമ്മില്‍ സ്വരചേര്‍ച്ചയിലല്ലെന്നാണ് അക്ഷയ് പോലീസിനോട് നല്‍കിയ മൊഴി. ആദ്യം പറയുന്ന മൊഴി അക്ഷയ് തുടര്‍ച്ചയായി മാറ്റുന്നതും, മൊഴികളിലെ പൊരുത്തമില്ലയ്മയും പോലീസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button