ന്യൂഡൽഹി : ഭീകര സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റിൽ ചേർന്ന മലയാളികളെ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചു. ഇവരുടെ ചിത്രങ്ങളോട് കൂടിയ പട്ടിക എൻ ഐ എ പുറത്തു വിട്ടു.
‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിൽപ്പെടുത്തി എൻഐഎ പുറത്തുവിട്ടത് ആറ് യുവതികളടക്കം 21 പേരുടെ രേഖാചിത്രങ്ങളാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 21 പേരെ കാണാതായത് കഴിഞ്ഞ വർഷം ജൂണിലാണ്. ഐ എസിൽ ചേരാനായി വിവിധ മതവിഭാഗങ്ങളിൽപ്പെട്ട ഇവർ ഇസ്ലാം മതം സ്വീകരിച്ച ശേഷം ഇന്ത്യ വിട്ടതായാണ് കണ്ടെത്തിയത്.
ഇവരിൽ 14 പേർ 26 വയസ്സിൽ താഴെയുള്ളവരാണ്. കൂട്ടത്തിൽ പ്രായം കൂടിയ വ്യക്തി 36 വയസ്സുള്ള കോഴിക്കോട് സ്വദേശി ഷജീർ മനഗലശ്ശേരിയാണ്. 21 പേരിൽ 19 പേർ ടെഹ്റാനിലേക്കും മറ്റുള്ളവർ സിറിയയിലോ ഇറാഖിലോ ആകാമുള്ളതെന്നും എൻഐഎ വൃത്തങ്ങൾ വിലയിരുത്തുന്നു.
ഇവർ ചെറിയ സംഘങ്ങളായാണ് രാജ്യം വിട്ടത്. ആദ്യത്തെ രണ്ടംഗസംഘം ബെംഗളൂരു – കുവൈത്ത് വിമാനത്തിൽ ഇന്ത്യ വിട്ടപ്പോൾ മൂന്നംഗസംഘം 2016 മേയിൽ മുംബൈ – മസ്കറ്റ് വിമാനത്തിലാണു കടന്നത്. മൂന്നംഗങ്ങളുള്ള മൂന്നാം സംഘം ജൂൺ രണ്ടിന് മുംബൈ – ദുബായ് വിമാനത്തിലാണു പോയത്. അടുത്ത മൂന്നുപേർ ഹൈദരാബാദ് – മസ്കറ്റ് വിമാനത്തിലും പോയി
Post Your Comments